Asianet News MalayalamAsianet News Malayalam

വണ്ണം കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ജ്യൂസുകള്‍...

നല്ല വ്യായാമവും ഡയറ്റിങ്ങുമെല്ലാം ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന പരാതിയാണ് പലര്‍ക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. 

Fruit Juices to Lose weight
Author
First Published Jan 18, 2024, 11:53 AM IST

ശരീരഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുന്ന നിരവധി ആളുകളെ നമുക്ക് ചുറ്റും കാണാം. നല്ല വ്യായാമവും ഡയറ്റിങ്ങുമെല്ലാം ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന പരാതിയാണ് പലര്‍ക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. പകരം ഫൈബറും ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പരിചയപ്പെടാം... 

ഒന്ന്... 

മാതളം ജ്യൂസ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

രണ്ട്... 

ബ്ലൂബെറി ജ്യൂസാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ബ്ലൂബെറി ജ്യൂസും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

മൂന്ന്... 

ക്രാൻബെറി ജ്യൂസ്  അഥവാ ലോലോലിക്ക ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍‌ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതോടൊപ്പം ശരീരത്തില്‍ ഫാറ്റ് അടിയുന്നത് തടയാനും സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. 

നാല്...

ചെറി ജ്യൂസാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറി വളരെ കുറഞ്ഞ ചെറിപ്പഴത്തില്‍ വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കും. നല്ല ഉറക്കം ലഭിക്കാനും ഇവ സഹായിക്കും. 

അഞ്ച്... 

ആപ്പിള്‍ ജ്യൂസാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവയും വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: അസിഡിറ്റിയെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios