മാംസം, പാലുല്‍പ്പന്നങ്ങള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയാണ് പലരും പ്രോട്ടീന്‍ ലഭിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ചില പഴങ്ങളില്‍ നിന്നും ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കും. 

ശരീരത്തിന്റെ പല പ്രവർത്തനങ്ങളിലും ഏറെ ആവശ്യമായ ഒന്നാണ് പ്രോട്ടീൻ. ഇത് പേശികളുടെ വളര്‍ച്ചയ്ക്കും എല്ലുകളുടെ ആരോഗ്യത്തിനും പ്രധാനമാണ്. മാംസം, പാലുല്‍പ്പന്നങ്ങള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയാണ് പലരും പ്രോട്ടീന്‍ ലഭിക്കാനായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ ചില പഴങ്ങളില്‍ നിന്നും ശരീരത്തിന് വേണ്ട പ്രോട്ടീന്‍ ലഭിക്കും. അത്തരത്തില്‍ പ്രോട്ടീന്‍ ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

1. പേരയ്ക്ക 

നാരുകള്‍, വിറ്റാമിന്‍ സി, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് പേരയ്ക്ക. കൂടാതെ 
പ്രോട്ടീനും ധാരാളം അടങ്ങിയ ഒരു പഴമാണ് പേരയ്ക്ക. അതിനാല്‍ പ്രോട്ടീന്‍ ലഭിക്കാനായി ഇവ കഴിക്കാം. പേരയ്ക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

2. അവക്കാഡോ

100 ഗ്രാം അവക്കാഡോയില്‍ രണ്ട് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, നാരുകള്‍, പൊട്ടാസ്യം തുടങ്ങിയവയൊക്കെ അവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. 

3. ചക്ക 

100 ഗ്രാം ചക്കയില്‍ നിന്നും 1.7 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ നിന്നും നാരുകള്‍, വിറ്റാമിന്‍ ബി6, പൊട്ടാസ്യം തുടങ്ങിയവ ലഭിക്കും. 

4. ആപ്രിക്കോട്ട്

100 ഗ്രാം ആപ്രിക്കോട്ടില്‍ 1.4 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

5. ഓറഞ്ച് 

ഓറഞ്ചില്‍ വിറ്റാമിന്‍ സിക്ക് പുറമേ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഓറഞ്ചില്‍ നിന്നും 1.2 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ നാരുകളും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. 

6. വാഴപ്പഴം

വാഴപ്പഴത്തില്‍ പൊട്ടാസ്യത്തിന് പുറമേ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. 100 ഗ്രാം വാഴപ്പഴത്തില്‍ നിന്നും 1.1 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 

7. കിവി 

100 ഗ്രാം കിവിയില്‍ 1.1 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഒപ്പം വിറ്റാമിന്‍ സി, കെ, നാരുകളും കിവിയില്‍ ഉണ്ട്. 

8. ചെറി 

ഒരു കപ്പ് ചെറിയില്‍ 1.6 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍