ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

മുഖത്തെ ചുളിവുകളെയും വരകളെയും അകറ്റാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം.

Add Asianetnews as a Preferred SourcegooglePreferred

1. ഓറഞ്ച്

ഓറഞ്ചില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ പതിവായി ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്താം.

2. പേരയ്ക്ക

വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയ പേരയ്ക്ക ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി സഹായിക്കും.

3. ആപ്പിള്‍

വിറ്റാമിന്‍ സി, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ആപ്പിള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ആപ്പിളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

4. നെല്ലിക്ക

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

5. കിവി

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ കിവി കഴിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്.

6. ബെറി പഴങ്ങള്‍

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

7. അവക്കാഡോ

ഒമേഗ 3 ഫാറ്റി ആസിഡും ഒമേഗ 6 ഫാറ്റി ആസിഡും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.