പഴങ്ങൾ സമീകൃതാഹാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും, ദഹനത്തെ മെച്ചപ്പെടുത്തുകയും ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക. അതുപോലെ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പഴങ്ങൾ സമീകൃതാഹാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും, ദഹനത്തെ മെച്ചപ്പെടുത്തുകയും ഹൃദയത്തിന്റെയും കരളിന്റെയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
ഫാറ്റി ലിവർ രോഗമുള്ളവര്‍ കഴിക്കേണ്ട പഴങ്ങളെ പരിചയപ്പെടാം.
1. ആപ്പിള്‍
ആപ്പിളിൽ ലയിക്കുന്ന നാരുകളായ പെക്റ്റിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കരളിലെ കൊഴുപ്പ് കുറയ്ക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ, ആപ്പിളിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. നോൺ- ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ൽ ഒരു പ്രധാന ഘടകമായ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ചെയ്യുന്നു.
2. ബ്ലൂബെറി
ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും, വിറ്റാമിന്‍ സിയും അടങ്ങിയ ബ്ലൂബെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കുന്നു.
3. നാരങ്ങ
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും.
4. മുന്തിരി
'പോളിഫെനോൾസ്' എന്ന ആന്‍റി ഓക്‌സിഡന്‍റുകൾ മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഇവയും കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ സഹായിക്കും.
5. അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ തടയാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. കൂടാതെ ഇവയും ബ്ലഡ് ഷുഗറും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കും.
6. പപ്പായ
പപ്പായയിൽ എൻസൈമുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും കരളിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
7. നെല്ലിക്ക
വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.


