വീഡിയോയ്ക്ക് താഴേ ജെന്നിഫറിന് നിരവധി പേരാണ് ആശംസകൾ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്.നിങ്ങൾ അത് പഠിച്ചു, പക്ഷേ ഞങ്ങൾ ഇതുവരെ പഠിച്ചിട്ടില്ല.. എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഭക്ഷണവീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഒരോ ദിവസവും സാമൂഹികമാധ്യമങ്ങളിൽ പലതരത്തിലുള്ള വ്യത്യസ്ത ഫുഡ് വീഡിയോകളാണ് വൈറലാകുന്നത്. ഇപ്പോഴിതാ ലഡ്ഡുവിന് ബൂന്ദി തയ്യാറാക്കുന്ന ജർമ്മൻ യുവതിയുടെ ഒരു വീഡിയോയാണ് വെെറലായിരിക്കുന്നത്.

ഔട്ട്‌ഡോർ ലൊക്കേഷനിൽ ബൂന്ദി തയ്യാറാക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ നിരവധി പേരാണ് കണ്ടിരിക്കുന്നത്. ജർമ്മൻ യുവതി വളരെ സൂക്ഷിച്ചും ആസ്വദിച്ചുമാണ് ബൂന്ദി തയ്യാറാക്കുന്നത്. അതും വീഡിയോയിൽ കാണാം. വളരെ നല്ലൊരു അനുഭവമാണ് ഇതെന്നും യുവതി വീഡിയോയിൽ പറയുന്നു. ജെന്നിഫർ (@jennijigermany) എന്ന വ്ലോഗർ ആണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

നൂറ് പേർക്ക് കൊടുക്കാനുള്ള ലഡ്ഡുവാണ് തയ്യാറാക്കുന്നത്. ബൂന്ദി തയ്യാറാക്കുന്നതിനായി എട്ട് കിലോ മാവാണ് എടുത്തതെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്. പുറത്തിരുന്ന് ഭക്ഷണം തയ്യാറാക്കുന്നത് വളരെ വ്യത്യസ്തമായൊരു അനുഭവമാണ് നൽകുന്നതെന്നും ജെന്നിഫർ പറയുന്നു. വീഡിയോയ്ക്ക് താഴേ ജെന്നിഫറിന് നിരവധി പേരാണ് ആശംസകൾ അറിയിച്ച് കമന്റ് ചെയ്തിരിക്കുന്നത്.

നിങ്ങൾ അത് പഠിച്ചു, പക്ഷേ ഞങ്ങൾ ഇതുവരെ പഠിച്ചിട്ടില്ല.. എന്നാണ് ഒരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിരിക്കുന്നത്. വളരെയധികം സന്തോഷം. ഇനിയും വ്യത്യസ്ത ഭക്ഷണങ്ങൾ തയ്യാറാക്കൂ എന്നാണ് മറ്റൊരു കമന്റ് .

View post on Instagram