അമിതവണ്ണം അലട്ടുന്ന പ്രശ്നങ്ങള്‍ പലതാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്.
അമിതവണ്ണം അലട്ടുന്ന പ്രശ്നങ്ങള്‍ പലതാണ്. അമിതഭാരം കുറക്കാനുളള പല വഴികള്‍ തിരയുന്നവരുമുണ്ട്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. കൃത്യമായ സമയത്ത് ശരിയായ ചില ഭക്ഷണങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാം. ഇഞ്ചി പല ആരോഗ്യപ്രശ്നങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണ്. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചിജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

അതുപോലെതന്നെ ദഹനക്കേട് മാറാന്‍ ഇഞ്ചി നല്ലതാണ്. ഇഞ്ചിയും അൽപം ചെറുനാരങ്ങ നീരും ചേർത്ത് ദിവസവും കുടിക്കുന്നത് ഉദരസംബന്ധമായ അസുഖങ്ങൾ മാറാൻ സഹായിക്കും. ചീത്ത കൊളസ്ട്രോൾ മാറ്റാൻ ഇഞ്ചി കഴിക്കുന്നത് സഹായകമാണ്.
