അടുത്തിടെയായി വ്യത്യസ്ത ഭക്ഷണവിഭവങ്ങളുടെയും 'കോമ്പിനേഷനു'കളുടെയും പരീക്ഷണത്തിലാണ് മിക്കവരും. ചിലതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. അത്തരത്തിലൊരു  ഫുഡ്  കോമ്പിനേഷന്‍ ആണ് സൈബര്‍ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. 

മാ​ഗിയിലാണ് ഇവിടെ പരീക്ഷണം നടത്തിയിരിക്കുന്നത്. മാഗിയില്‍ തൈര് ഒഴിച്ചുകഴിക്കുന്നതിന്‍റെ ചിത്രമാണ് ഒരു യുവതി തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. 

 

വ്യത്യസ്തമായ രണ്ട് രുചികള്‍ ചേര്‍ത്ത് വിചിത്രമായ ഫുഡ് 'കോമ്പിനേഷനു'ണ്ടാക്കിയ ഫെലന്‍ മാസ്ക് എന്ന യുവതിക്കെതിരെ വലിയ വിമര്‍ശനങ്ങളും  ഉയരുന്നുണ്ട്. പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തി.  അസാധ്യം, ക്രൂരത, രുചികരമായ രണ്ട് ഭക്ഷണങ്ങളെ നശിപ്പിച്ചു തുടങ്ങിയ കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചത്. 

 

Also Read: പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിച്ചു; ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ; വൈറലായി ചിത്രം...