ഈ കൊവിഡ് കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നത് എല്ലാവർക്കും അറിയാം. ആരോഗ്യകരമായ ഭക്ഷണത്തിലൂടെ മാത്രമേ പ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഈ സമയത്ത് പച്ചക്കറികളും പഴങ്ങളും പരമാവധി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക.

 പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ടും കാരറ്റും ഒപ്പം കുറച്ച് ആപ്പിളും ഇവ മൂന്നും ചേർത്തുളള ജ്യൂസ്. ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാനും ഈ ജ്യൂസ് മികച്ചതാണ്. നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് എന്നതാണ് ഈ ജ്യൂസിന്റെ മറ്റൊരു പ്രത്യേകത. എന്തൊക്കെയാണ് ആ ​ഗുണങ്ങളെന്ന് നോക്കാം.

ഒന്ന്...

ഈ ജ്യൂസ് കുടിക്കുന്നത് ഉപാപചയ സംവിധാനത്തെ ഉണർത്താനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. മലബന്ധം തടയുവാനും മികച്ചൊരു പ്രതിവിധിയാണ് ഇത്. പച്ചക്കറികളിലെ 'ഫൈറ്റോ പോഷകങ്ങള്‍' നാരുകളുടെ സാന്നിധ്യം മൂലം ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് കുടലിനെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു. (സസ്യങ്ങൾ ഉൽ‌പാദിപ്പിക്കുന്ന രാസവസ്തുക്കളാണ് 'ഫൈറ്റോകെമിക്കൽസ്' എന്നും വിളിക്കപ്പെടുന്ന 'ഫൈറ്റോ ന്യൂട്രിയന്റുകൾ'. പഴങ്ങൾ, പച്ചക്കറികൾ, ബീൻസ്, ധാന്യങ്ങൾ എന്നിവയിൽ ഫൈറ്റോ പോഷകങ്ങള്‍ കാണപ്പെടുന്നു).

കൊവിഡ് കാലത്തെ 'വിവാദതാരം'; അത്ര മോശക്കാരനൊന്നുമല്ല!...

രണ്ട്...

അവയവങ്ങളിലെ വിഷാംശം ഇല്ലാതാക്കാൻ ഈ ജ്യൂസ് ഏറെ ​ഗുണകരമാണ്. ഈ ജ്യൂസ് കുടിക്കുന്നതിലൂടെ ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർധിപ്പിക്കും. അതിനാൽ ശരീരത്തിൽ ഹീമോഗ്ലോബിന്റെ അളവ് വർധിക്കുന്നു.

മൂന്ന്...

ദീർഘനേരം സ്ക്രീനുകളിൽ നോക്കിയിരിക്കുന്നതുമൂലം കണ്ണുകൾക്ക് വരൾച്ചയും ക്ഷീണവും ഉണ്ടാകാം. കണ്ണുകളുടെ സംരക്ഷണത്തിന് ഈ ജ്യൂസ് നല്ലതായി കണക്കാക്കപ്പെടുന്നു.

നാല്...

ചർമ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് ഈ ജ്യൂസ്.  ചർമ്മത്തിന് തിളക്കം നൽകുകയും  മുഖത്തെ കറുത്ത പാടുകൾ, മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് എന്നിവ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു.   

കൊറോണക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാം; രാവിലെ കുടിക്കാം ഇത്...

ഈ ജ്യൂസ് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

ആദ്യം ബീറ്റ്റൂട്ട്, കാരറ്റ്, ആപ്പിൽ എന്നിവ വൃത്തിയായി കഴുകുക. ശേഷം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് അര ടീസ്പൂൺ നാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും ചേർക്കുക. തണുപ്പ് വേണം എന്നുള്ളവർക്ക് ഐസ് ക്യൂബ് ചേർത്ത് കുടിക്കാവുന്നതാണ്.