നമ്മുടെ ശരീരത്തിന്‍റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്താനും ശരീരത്തില്‍ കൊഴുപ്പ് അടിയാതിരിക്കാനും ഗ്രീന്‍ ടീ സഹായിക്കും. 

ശരീരഭാരം കുറയ്ക്കുന്നതുൾപ്പെടെയുള്ള നിരവധി ആരോഗ്യഗുണങ്ങൾക്കായി ഗ്രീൻ ടീ നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്നു. ആരോഗ്യകരമായ ഒരുപാട് ഗുണങ്ങളും ആന്റി ഓക്സിഡന്റുകളും ഏറെ അടങ്ങിയ ഗ്രീന്‍ ടീ ഇന്ന് മിക്കവരുടെയും ജീവിതത്തിന്‍റെ ഭാഗമാണ്. 

നമ്മുടെ ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്താനും ശരീരത്തില്‍ കൊഴുപ്പ് അടിയാതിരിക്കാനും ഗ്രീന്‍ ടീ സഹായിക്കും. എന്നാല്‍ ദിവസവും വെറുതേ ഗ്രീന്‍ ടീ മാത്രം കുടിക്കുന്നത് ബോറടിപ്പിക്കുന്നോ? എങ്കില്‍ ഗ്രീന്‍ ടീയിലേയ്ക്ക് കുറച്ച് നാരങ്ങാനീരും തേനും കൂടി ചേര്‍ത്താലോ... രുചി കുടൂക മാത്രമല്ല, ഇവയ്ക്ക് നിരവധി ഗുണങ്ങളുമുണ്ട്.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രകൃതിദത്തമായി ആന്‍റിബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയതാണ് തേൻ. ഒപ്പം തലച്ചോറിന്‍റെ ആരോഗ്യത്തിനും തേന്‍ നല്ലതാണ്. ഇത് നിങ്ങൾക്ക് കൂടുതൽ ഉന്മേഷവും ഊർജ്ജസ്വലതയും നൽകും. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് തേൻ.

View post on Instagram

ഈ കിടിലന്‍ ഗ്രീന്‍ ടീ തയ്യാറാക്കാനായി ആദ്യം ചൂടുവെള്ളത്തിലേയ്ക്ക് ഗ്രീന്‍ ടീ ബാഗ് ഇട്ടുവയ്ക്കാം. ശേഷം അതിലേയ്ക്ക് നാരങ്ങാനീരും തേനും ഐസും ചേര്‍ത്ത് നന്നായി ഇളക്കാം. ഇനി ഈ കിടിലന്‍ ഗ്രീന്‍ ടീ ദിവസവും കുടിക്കാം. ഇവ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും മികച്ചതാണ്. 

Also Read: കൊറോണക്കാലത്ത് പ്രതിരോധശേഷി വര്‍ധിപ്പിക്കാം; രാവിലെ കുടിക്കാം ഇത്...