വേണ്ട ചേരുവകൾ ....

വൈറ്റ്  ബ്രഡ്                                    6 എണ്ണം
പാൽ                                                അര ലിറ്റർ 
 പഞ്ചസാര                                     ഒന്നര ടീസ്പൂൺ 
കറുവാപ്പട്ട  പൊടി                      അര ടീസ്പൂൺ 
 മുട്ട വലുത്                                       2 എണ്ണം
ബട്ടർ (ഗ്രില്ല് ചെയ്യാൻ)                ആവശ്യത്തിന്...

തയാറാക്കുന്ന വിധം....

 പാൽ, പഞ്ചസാര, കറുവാപ്പട്ട  പൊടി , മുട്ട എന്നീ ചേരുവകൾ ഒന്നായി ബീറ്റ് ചെയ്ത് എടുക്കുക. ഇതിലേക്ക് ബ്രഡ് മുക്കിയെടുക്കുക. ചൂടായ നോൺ സ്റ്റിക്ക് ഫ്രൈ പാനിൽ അല്പം വെണ്ണ ഇടുക. തീ കുറച്ച് വച്ച് മൊരിച്ച് എടുക്കുക. ഫ്രഞ്ച് ടോസ്റ്റ് തയ്യാറായി...