ഏറ്റവും കൂടുതൽ പോഷകമൂല്യമുള്ള മൂന്ന് ചേരുവകൾ അടങ്ങിയ പാനീയമാണിത്. ആപ്പിളിലും ബീറ്റ്റൂട്ടിലും ക്യാരറ്റിലുമുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ആരോഗ്യത്തോടൊപ്പം ചര്‍മ്മ സംരക്ഷണത്തിനും (skin care) ഭക്ഷണത്തിന്‍റെ പങ്ക് വളരെ വലുതാണ്. ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഒരല്‍പ്പം ശ്രദ്ധ കൊടുത്താല്‍ മാത്രം മതി. ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ പഴങ്ങള്‍ (fruits) ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു ജ്യൂസിനെ പരിചയപ്പെടാം. ആപ്പിളും, ബീറ്റ്‌റൂട്ടും, ക്യാരറ്റും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ ജ്യൂസ് 'എബിസി' (ABC) ജ്യൂസ് എന്നാണ് അറിയപ്പെടുന്നത്. ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിനും അതോടൊപ്പം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

ഏറ്റവും കൂടുതൽ പോഷകമൂല്യമുള്ള മൂന്ന് ചേരുവകൾ അടങ്ങിയ പാനീയമാണിത്. ആപ്പിളിലും ബീറ്റ്റൂട്ടിലും ക്യാരറ്റിലുമുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഈ ജ്യൂസ് ചര്‍മ്മസംരക്ഷണത്തിന് മികച്ചൊരു ടോണിക്കാണ്.

ആപ്പിള്‍ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. മാത്രമല്ല ധാരാളം നാരുകളും ഉണ്ട്. വിറ്റാമിന്‍ എ, സി എന്നിവയടങ്ങിയ ക്യാരറ്റ് ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ബീറ്റ്‌റൂട്ട് രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും സഹായിക്കും. ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ദഹനം വർധിപ്പിക്കാനും ചർമ്മത്തെ ശുദ്ധീകരിക്കാനും ശരീരത്തിന് ഊർജ്ജം നൽകാനും ഈ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ചേരുവകള്‍... 

ആപ്പിള്‍- ഒന്ന് 
ബീറ്റ്‌റൂട്ട്, ക്യാരറ്റ് - ഒന്നുവീതം 

തയ്യാറാക്കുന്ന വിധം...

ആപ്പിളും ബീറ്റ്‌റൂട്ടും ക്യാരറ്റും തൊലികളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിക്കണം. ഇനി കുറച്ച് വെള്ളം ചേര്‍ത്ത് ഇവ മിക്‌സിയില്‍ അടിച്ചെടുക്കുക. ഇനി ഇതിലേയ്ക്ക് വേണമെങ്കില്‍ ചെറുനാരങ്ങാനീരും ചേര്‍ക്കാം. തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.

Also Read: ഓറഞ്ച് ജ്യൂസ് കുടിച്ചാൽ ​ഗുണം ഇതാണ്...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona