കരിമ്പിൻ ജ്യൂസ് കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല. പോഷകസമ്പുഷ്ടമായ കരിമ്പിൻ ജ്യൂസിന് ശരീരം തണുപ്പിക്കാനും ദാഹം ശമിപ്പിക്കാനും മാത്രമല്ല, കൂടുതൽ ഉന്മേഷവും ഊർജ്ജസ്വലതയും നൽകാൻ സഹായിക്കുന്നു. കരിമ്പിൻ ജ്യൂസിൽ ആന്റിഓക്‌സിഡന്റുകൾ, ഫൈബർ, മൈക്രോമിനറലുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ചില രോഗങ്ങളെ പ്രതിരോധിക്കാനും കരിമ്പിൻ ജ്യൂസിന് സാധിക്കും. 

 ഉന്മേഷത്തിനും ആരോഗ്യത്തിനും മാത്രമല്ല, ‌ഭാരം കുറയ്ക്കാനും കരിമ്പിൻ ജ്യൂസ് ഏറെ നല്ലതാണ്. നാച്ചുറല്‍ ഷുഗര്‍ ധാരാളം അടങ്ങിയിരിക്കുന്നു എന്നതും കരിമ്പിൻ ജ്യൂസിന്റെ മാത്രം പ്രത്യേകതയാണ്. ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളി അമിത കൊഴുപ്പിനെ നീക്കം ചെയ്യാനും കരിമ്പിൻ ജ്യൂസ് ഏറെ ഗുണകരമാണെന്ന് ടെെംസ് നൗ റിപ്പോർട്ട് ചെയ്തു.

ശരീരത്തിലെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താൻ കരിമ്പിൻ ജ്യൂസ് വളരെയധികം സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ നോക്കാൻ കരിമ്പിൻ ജ്യൂസിന് കഴിയും. 

നിർജ്ജലീകരണം തടഞ്ഞ് ശരീരം കൂടുതൽ തണുപ്പിക്കാൻ ഇത് മതി. കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും കരിമ്പിൻ ജ്യൂസിനുള്ള പങ്ക് വലുതാണ്. ദഹനേന്ദ്രിയവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതോടൊപ്പം നെഞ്ചെരിച്ചിലും അനുബന്ധ രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്യുന്നു.

ഒരു മണിക്കൂറിൽ 4 കിലോയുള്ള നോൺ-വെജ് 'താലി' കഴിക്കാമോ? എങ്കില്‍ ഈ സമ്മാനം ലഭിക്കും!