Asianet News MalayalamAsianet News Malayalam

ദിവസവും ഒരു ആപ്പിൾ കഴിക്കൂ, ​ഗുണങ്ങൾ അറിഞ്ഞിരിക്കാം

ആപ്പിളിലെ നാരിന്റെ അംശം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ സുരക്ഷിതമായി ഉൾപ്പെടുത്താവുന്ന കലോറി കുറഞ്ഞ പഴമാണ് ആപ്പിൾ. ആപ്പിളിലെ പോളിഫെനോൾ ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും. 
 

health benefits eating apple daily-rse-
Author
First Published Oct 29, 2023, 3:49 PM IST

ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന എല്ലാ പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. വെള്ളത്തിനും ഊർജത്തിനും പുറമേ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിൻ സി, കെ, കാൽസ്യം, വിറ്റാമിൻ ബി-6 തുടങ്ങിയ എല്ലാ പോഷകങ്ങളും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്.

ആപ്പിളിലെ നാരിന്റെ അംശം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ സുരക്ഷിതമായി ഉൾപ്പെടുത്താവുന്ന കലോറി കുറഞ്ഞ പഴമാണ് ആപ്പിൾ. ആപ്പിളിലെ പോളിഫെനോൾ ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഗുണം ചെയ്യും. 

ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 28% കുറയ്ക്കുമെന്ന് നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ (എൻസിബിഐ) പഠനം പറയുന്നു. ആപ്പിളിലെ പോളിഫെനോളുകൾക്ക് പാൻക്രിയാസിലെ ബീറ്റാ കോശങ്ങളുടെ ടിഷ്യു കേടുപാടുകൾ തടയാൻ കഴിയും. 

ആപ്പിളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് ഒരു പ്രീബയോട്ടിക് ആയി പ്രവർത്തിക്കുകയും കുടലിന് ഗുണം ചെയ്യുന്ന ബാക്ടീരിയകൾ നൽകുകയും ചെയ്യുന്നു. പ്രോബയോട്ടിക്സും പ്രീബയോട്ടിക്സും കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദിവസവും ആപ്പിൾ കഴിക്കുന്നവർക്ക് ആസ്ത്മ വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു.

ഇരുമ്പിന്റെ സമൃദ്ധമായ സ്രോതസ്സായതിനാൽ വിളർച്ച അനുഭവിക്കുന്ന ആളുകൾ പലപ്പോഴും ആപ്പിൾ കഴിക്കാൻ 
‍ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ചുവന്ന രക്താണുക്കളുടെ മെറ്റബോളിസത്തിന് ഇരുമ്പ് അത്യന്താപേക്ഷിതമാണ്.

ആപ്പിൾ ഹൃദയാരോഗ്യത്തിന് മികച്ചതായി കണക്കാക്കപ്പെടുന്നു. അവ ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നു. ആപ്പിളിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കൊഴുപ്പ് ഓക്‌സിഡേഷൻ കുറയ്ക്കുകയും അമിത സമ്മർദ്ദം ചെലുത്താൻ കഴിയുന്ന രക്തക്കുഴലുകളിൽ കാണപ്പെടുന്ന കൊഴുപ്പുകളെ നിർവീര്യമാക്കുകയും ചെയ്യുന്നു. ആപ്പിളിലെ ക്വെർസെറ്റിൻ എന്ന ഫ്ലേവനോയിഡ് രക്തക്കുഴലുകളിലെ വീക്കം കുറയ്ക്കുന്നു. 

കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിന്റെ ആരോ​ഗ്യത്തിനും ആപ്പിൾ സഹായകമാണ്. ഫ്ലേവനോയിഡ് സംയുക്തങ്ങളും ആന്റിഓക്‌സിഡന്റ് ഫൈറ്റോ ന്യൂട്രിയന്റുകളും ആപ്പിളിൽ അടങ്ങിയിട്ടുള്ളതിനാൽ നേത്രരോഗങ്ങളെയും തടയുകയും ചെയ്യുന്നു. ആപ്പിളിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു. ആപ്പിൾ പതിവായി കഴിക്കുന്നത് ചർമ്മത്തിലെ ചുളിവുകൾ, അകാല വാർദ്ധക്യം, പാടുകൾ എന്നിവ തടയുന്നു.

പല്ലും മോണയും വൃത്തിയാക്കാൻ ആപ്പിൾ സഹായിക്കുമെന്ന് വിദ​ഗ്ധർ‌ പറയുന്നു. ആപ്പിളിലെ നാരുകൾക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് ബാക്ടീരിയകളെയും വൈറസുകളെയും ശരീരത്തിൽ നിന്ന് അകറ്റി നിർത്താൻ സഹായിക്കുന്നു.

കുട്ടികൾക്ക് ഈ ഭക്ഷണങ്ങൾ നിർബന്ധമായും നൽകണം, കാരണം


 

Follow Us:
Download App:
  • android
  • ios