ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും കാര്യത്തിലും ഏറെ മുന്നിലാണ്. ബ്രോക്കോളി കഴിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ദഹനത്തിന് നല്ലത്...

ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവിൽ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് ഏറെ സഹായകമാണ്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ശരീരത്തെ ശുദ്ധമാക്കുന്നു. മലശോധന ശരിയാക്കാനും ഇത് നല്ലതാണ്. 

 

 

ചീത്ത കൊളസ്ട്രോൾ അകറ്റും...

രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ അതിവേഗം അലിയിച്ചു കളയാന്‍ ബ്രോക്കോളിക്ക് സാധിക്കും. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടും. ഇതിലുള്ള Thioredoxin എന്നഘടകമാണ് ഹൃദയത്തിന്റെ പേശികളെ സംരക്ഷിക്കാന്‍ സഹായിക്കുന്നത്. 

ക്യാൻസറിനെ തടയാം...

കാന്‍സര്‍ വരാതെ തടുക്കാന്‍ ബ്രോക്കോളിക്ക് സാധിക്കും. ബ്രോക്കോളിയുടെ ഉപയോഗം പ്രോസ്റ്റേറ്റ് അര്‍ബുദം തടയുമെന്ന് പഠനങ്ങൾ പറയുന്നു. ബ്രോക്കോളിയില്‍ അടങ്ങിയ Isothiocyanates എന്ന സംയുക്തമാണ് കാന്‍സര്‍ തടയാന്‍ സഹായിക്കുന്നത്.

എല്ലുകൾക്ക് ബലം നൽകും...

ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്, ഇത് കാല്‍സ്യം ആഗിരണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ആരോഗ്യമുള്ളതും ശക്തവുമായ അസ്ഥികള്‍ക്കായി ഭക്ഷണങ്ങളില്‍ ബ്രൊക്കോളി ചേര്‍ക്കുന്നത് ഗുണം ചെയ്യും.

 

 

കണ്ണിനെ സംരക്ഷിക്കുന്നു...

ബ്രോക്കോളിയിൽ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, ഫോസ്ഫറസ്,  വിറ്റാമിൻ സി, ഇ തുടങ്ങിയ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളെല്ലാം തന്നെ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്, കാരണം ഇവ കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്നു.