Asianet News MalayalamAsianet News Malayalam

മുട്ട കഴിച്ചോളൂ, ആരോഗ്യ ഗുണങ്ങൾ ഏറെ

മുട്ടയുടെ മഞ്ഞക്കരുവിൽ ലൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് റെറ്റിനയ്ക്ക് ദോഷകരമാകുന്ന സൂര്യപ്രകാശത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവിൽ സെലിനിയം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.
 

health benefits eating egg for health
Author
First Published Nov 7, 2023, 7:22 PM IST

മുട്ട കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. പ്രോട്ടീൻ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങഡൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. ഒരു മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ ശരീരഭാരം നിയന്ത്രിക്കാനും പേശികൾ ബലപ്പെടാനും സഹായിക്കുന്നുണ്ട്.

ബീറ്റൈൻ, കോളിൻ എന്നിവയുൾപ്പെടെ ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്ന നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുട്ട. ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി മുട്ടകൾ കഴിക്കുന്നത് പ്രയോജനകരമാണെന്ന് വിദഗ്ധർ പറയുന്നു. മുട്ടയിൽ സെലിനിയം, ഫോസ്ഫറസ്, അയൺ എന്നിങ്ങനെ ശീരരത്തിന് ആവശ്യമുള്ള നിരവധി ധാതുക്കൾ അടങ്ങിയിരിക്കുന്നു.

മുട്ടയുടെ മഞ്ഞക്കരുവിൽ ലൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് റെറ്റിനയ്ക്ക് ദോഷകരമാകുന്ന സൂര്യപ്രകാശത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവിൽ സെലിനിയം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

മുട്ടയിൽ വിറ്റാമിൻ ഡി ധാരാളമുണ്ട്. ഇത് എല്ലുകൾക്ക് ആവശ്യമാണ്. വിറ്റാമിൻ ഡി കൂടാതെ, അവയിൽ ഫോസ്ഫറസും ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള എല്ലുകൾക്കും പല്ലുകൾക്കും പ്രധാനപ്പെട്ടവയാണ് ഈ പോഷകങ്ങൾ. 

ആരോഗ്യകരമായ നാഡീവ്യവസ്ഥയെയും തലച്ചോറിനെയും പിന്തുണയ്ക്കാൻ ആവശ്യമായ ബി-വിറ്റാമിനുകളുടെയും മോണോ-പോളിസാച്ചുറേറ്റഡ് കൊഴുപ്പുകളുടെയും മികച്ച ഉറവിടമാണ് മുട്ട. കോളിൻ മെമ്മറി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മുട്ടയിലെ പ്രോട്ടീൻ മാനസികാരോ​ഗ്യത്തിന് സഹായകമാണ്.

പ്രായവുമായി ബന്ധപ്പെട്ട മാക്യുലാർ ഡീജനറേഷനിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തൈൻ, ഹൃദ്രോഗം തടയാൻ സഹായിക്കുന്ന ട്രിപ്റ്റോഫാൻ, ട്രയോസിൻ, ആന്റിഓക്‌സിഡന്റ് അമിനോ ആസിഡുകൾ എന്നിവയുടെ മുട്ടയിലുണ്ട്.

മുട്ടയിലെ വൈറ്റമിൻ ഡിയുടെ സാന്നിധ്യം എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു. വിറ്റാമിൻ ഡി കാൽസ്യം ആഗിരണം ചെയ്യുന്നതിനും അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണ്. അതിനാൽ ഓസ്റ്റിയോപൊറോസിസ് തടയുന്നതിൽ മുട്ട ഒരു പ്രധാന പങ്ക് വഹിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് ഇലകൾ

 

Follow Us:
Download App:
  • android
  • ios