Asianet News MalayalamAsianet News Malayalam

ദിവസവും നാലോ അഞ്ചോ ഉണക്ക മുന്തിരി കഴിക്കൂ, ​ഗുണങ്ങൾ പലതാണ്

ഉണക്കമുന്തിരിയിലെ നാരുകൾ ദഹനേന്ദ്രിയത്തിൽ നിന്ന് വിഷപദാർത്ഥങ്ങളെയും ദോഷകരമായ വസ്തുക്കളെയും പുറം തള്ളാൻ സഹായിക്കുന്നു. ഇത് കുടൽ രോഗങ്ങളിൽ നിന്നും , ബാക്റ്റീരിയകളുടെ അക്രമങ്ങളിൽ നിന്നും, ശരീരത്തെ രക്ഷിക്കുന്നു.

health benefits eating Raisins Every Day
Author
Trivandrum, First Published Oct 3, 2019, 5:17 PM IST

ഉണക്ക മുന്തിരി കാണാന്‍ ചെറുതാണെങ്കിലും ധാരാളം പോഷക​ഗുണങ്ങൾ അതിൽ അടങ്ങിയിട്ടുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ദിവസവും അൽപം ഉണക്ക മുന്തിരി കഴിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല.ഒന്നര കപ്പ് ഉണക്ക മുന്തിരിയിൽ 217 കലോറിയും 47 ​ഗ്രാം ഷു​ഗറും അടങ്ങിയിട്ടുണ്ട്. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി. 

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിർത്താനും ഉണക്ക മുന്തിരി സഹായിക്കും. ഭാരം കൂട്ടാൻ സഹായിക്കുന്ന ഫ്രുക്റ്റോസ് , ഗ്ലൂക്കോസ് എന്നിവ ഉണക്ക മുന്തിരിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  ഉണക്കമുന്തിരിയിലെ നാരുകൾ ദഹനേന്ദ്രിയത്തിൽ നിന്ന് വിഷപദാർത്ഥങ്ങളെയും ദോഷകരമായ വസ്തുക്കളെയും പുറം തള്ളാൻ സഹായിക്കുന്നു.

 ഇത് കുടൽ രോഗങ്ങളിൽ നിന്നും , ബാക്റ്റീരിയകളുടെ അക്രമങ്ങളിൽ നിന്നും, ശരീരത്തെ രക്ഷിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കാൻ ഉണക്ക മുന്തിരി ഏറെ സഹായകരമാണ് .ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ആണിതിന് കാരണം . രക്തക്കുഴലുകളുടെ പിരിമുറുക്കം കുറയ്ക്കുകയും ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും ഇതിലൂടെ സാധ്യമാകുന്നു.

ഉണക്കമുന്തിരിയിൽ വലിയ തോതിൽ ഇരുമ്പു അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ തടയാൻ സഹായിക്കുന്നു.  ഉണക്ക മുന്തിരി പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രമേഹ രോഗികൾ ഭക്ഷണത്തിന് ശേഷം നാലോ അഞ്ചോ ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണ്. അസിഡിറ്റിയ്ക്കുള്ള മികച്ചൊരു പ്രതിവിധിയാണ് ‍ഉണക്കമുന്തി. അസിഡിറ്റി പ്രശ്നമുള്ളവർ ദിവസവും നാലോ അഞ്ചോ ഉണക്കമുന്തിരി കഴിക്കാവുന്നതാണ്.  

Follow Us:
Download App:
  • android
  • ios