പാലക്ക് ചീര ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, ഇരുമ്പിൻ്റെ അംശമുള്ള ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ പിന്തുണയ്ക്കുന്നു.
പാലക്ക് ചീരയിൽ നിരവധി പോഷക ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പാലക്ക് ചീര ജ്യൂസ് പതിവായി കുടിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്തുന്നു. പാലക്ക് ചീര ജ്യൂസ് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ, ഇരുമ്പിൻ്റെ അംശമുള്ള പാലക്ക് ചീര ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടുന്നു.
വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് പാലക്ക് ചീരയെന്ന് ചെന്നൈയിലെ ശ്രീരാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റും ലക്ചററുമായ സി വി ഐശ്വര്യ പറഞ്ഞു.
ചീരയിലെ നൈട്രേറ്റുകൾ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. അതേസമയം വിറ്റാമിൻ കെ, കാൽസ്യം എന്നിവ എല്ലുകളെ ബലമുള്ളതാക്കാനും സഹായിക്കുന്നു. ഇതിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ്റെ സാധ്യത കുറയ്ക്കുന്നതിലൂടെ കാഴ്ചയെ സംരക്ഷിക്കാൻ സഹായിക്കുന്നു.
വെറും വയറ്റിൽ ചീര ജ്യൂസ് കുടിക്കുന്നത് പൊതുവെ സുരക്ഷിതമാണെന്നും പോഷകങ്ങളുടെ ആഗിരണം, ജലാംശം, ദഹനം മെച്ചപ്പെടുത്തൽ എന്നിവ വർദ്ധിപ്പിക്കുമെന്നും സി വി ഐശ്വര്യ പറയുന്നു. പാലക്ക് ചീര ജ്യൂസിൽ നാരുകളും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കൊളസ്‌ട്രോളിൻ്റെ അളവ് നിയന്ത്രിക്കുന്നതിലൂടെ ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. പാലക്ക് ചീര ജ്യൂസ് പതിവായി കഴിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായകമാണ്.
ശരീരഭാരം എളുപ്പം കുറയ്ക്കാൻ ഇതാ മൂന്ന് മാർഗങ്ങൾ, ഡോക്ടർ പറയുന്നത്
