കറിവേപ്പില ശരീരത്തിലെ ഇൻസുലിൻ ഉൽപാദനം സജീവമാക്കുകയും അതിലൂടെ ഹൈപ്പോ ഗ്ലൈസെമിക് ഗുണങ്ങൾ കൈവരിക്കുകയും ചെയ്യുന്നു. അതിനാൽ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

വിറ്റാമിന്‍ എയുടെ കലവറയായ കറിവേപ്പില. പ്രോട്ടീൻ, ഫൈബർ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രമായ കറിവേപ്പ് ഇലകൾ വിവിധ ആരോഗ്യപ്രശ്‌നങ്ങൾ തടയുന്നതിന് സഹായിക്കുന്നു. കറിവേപ്പിലയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

കറിവേപ്പില ശരീരത്തിലെ ഇൻസുലിൻ ഉൽപാദനം സജീവമാക്കുകയും അതിലൂടെ ഹൈപ്പോ ഗ്ലൈസെമിക് ഗുണങ്ങൾ കൈവരിക്കുകയും ചെയ്യുന്നു. അതിനാൽ അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കറിവേപ്പിലയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഫൈബറിന്റെ സാന്നിധ്യം കാർബോഹൈഡ്രേറ്റുകൾ ഗ്ലൂക്കോസായി മാറുന്നത് മന്ദഗതിയിലാക്കുന്നു, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണത്തിലാക്കാൻ സഹായിക്കുന്നു. 

രണ്ട്...

ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു. 

മൂന്ന്...

ഇരുമ്പിന്റെ അഭാവമാണ് വിളർച്ചയ്ക്കുള്ള ഏറ്റവും സാധാരണ കാരണം. ഇരുമ്പിന്റെയും ഫോളിക് ആസിഡിന്റെയും സമൃദ്ധമായ സ്രോതസ്സായ കറിവേപ്പില. സാധാരണയായി ഇരുമ്പ് സമ്പുഷ്ടമായ സ്രോതസ്സുകൾക്ക് ശരീരത്തിൽ ആഗിരണം ചെയ്യുന്നതിന് ഫോളിക് ആസിഡ് ആവശ്യമാണ്. കറിവേപ്പിലയിലെ ഫോളിക് ആസിഡ് ആ പ്രശ്നവും പരിഹരിക്കുന്നു. 

നാല്...

പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ എന്നിവയുടെ ഒരു കലവറയാണ് കറിവേപ്പില. മുടി കൊഴിച്ചിൽ തടയുന്നതിനും ഇത് വളരെ ഫലപ്രദമാണ്. മുടി നരയ്ക്കുന്നത് തടയാനും കറിവേപ്പില സഹായിക്കുന്നു.

അഞ്ച്...

കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് കറിവേപ്പില. ഇത് എല്ലുകളുടെ ശക്തി മെച്ചപ്പെടുത്തുന്നതിനും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങൾ തടയുന്നതിനും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും കഴിക്കാം ഈ ഭക്ഷണങ്ങള്‍...