Asianet News MalayalamAsianet News Malayalam

മുളപ്പിച്ച പയർ വർ​ഗങ്ങൾ കഴിക്കൂ, ​ആരോ​ഗ്യ​ഗുണങ്ങൾ ചെറുതല്ല

വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഭക്ഷണമാണിത്. പ്രാതലിൽ പയറ് മുളപ്പിച്ചത് ഉൾപ്പെടുത്തുന്നത്  വിശപ്പ് കുറയ്ക്കാൻ സഹായകമാകും. മുളപ്പിച്ച പയർവർ​ഗങ്ങളിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.

health benefits of Eating Sprouts
Author
Trivandrum, First Published Sep 8, 2021, 9:18 AM IST

പ്രഭാത ഭക്ഷണത്തിൽ മുളപ്പിച്ച് പയർ ഉൾപ്പെടുത്തിയാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. മുളപ്പിച്ച പയറില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ശരിയായ നടത്തിപ്പിന് ആവശ്യമായ പോഷകങ്ങളെല്ലാം മുളപ്പിച്ച പയറിലുണ്ട്.

ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാൽ പയര്‍ മുളപ്പിച്ചത് പാകം ചെയ്യാനും വളരെ കുറച്ച് സമയം മതിയാകും. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മുളപ്പിച്ച പയർവർ​ഗങ്ങൾ രക്തചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അവയിൽ ഗണ്യമായ അളവിൽ ഇരുമ്പും ചെമ്പും അടങ്ങിയിട്ടുണ്ട്. ഇത് നല്ല അളവിൽ ചുവന്ന രക്താണുക്കളുടെ എണ്ണം നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിലെ കോശങ്ങളുടെയും അവയവങ്ങളുടെയും പ്രവർത്തനം മികച്ചതാക്കാനും സഹായിക്കുന്നു. 

 

health benefits of Eating Sprouts

 

വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ചൊരു ഭക്ഷണമാണിത്. പ്രാതലിൽ പയറ് മുളപ്പിച്ചത് ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായകമാകും. മുളപ്പിച്ച പയർവർ​ഗങ്ങളിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.

ഇവയിൽ ധാരാളം ആന്റി ഏജിങ് സവിശേഷതകൾ അടങ്ങിയിട്ടുണ്ട്. ചർമത്തിന്റെ യുവത്വം നിലനിർത്തി തിളക്കം നൽകാൻ ഇവ സഹായിക്കും. കോശങ്ങളുടെ പുനരുജ്ജീവനത്തിനും ചർമ്മത്തിന്റെ തിളക്കത്തിനും സഹായിക്കുന്ന ബി-കോംപ്ലക്സ് വിറ്റാമിനുകളുടെ നല്ല ഉറവിടമാണിത്. ഇത് ശരീരത്തിലെ ചുളിവുകൾ ഇല്ലാതാക്കി കൊളാജൻ ഉത്പാദനത്തിന് സഹായിക്കും. 

ആരോ​ഗ്യമുള്ള ശരീരത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

Follow Us:
Download App:
  • android
  • ios