Asianet News MalayalamAsianet News Malayalam

പ്രതിരോധശേഷി കൂട്ടും, ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും ; ദിവസവും കഴിക്കാം ഈ നട്സ്

മിതമായ അളവിൽ പിസ്ത കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് പിസ്ത. കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും ഹൃദയത്തെ കൂടുതൽ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്ന ഫൈറ്റോസ്റ്റെറോളുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
 

health benefits of eating these nut-rse-
Author
First Published Oct 22, 2023, 12:48 PM IST

ഡ്രൈ നട്‌സ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിൽ പ്രധാനപ്പെട്ടതാണ് പിസ്ത. ഇളം പച്ച നിറത്തിലെ പിസ്തയ്ക്ക് ധാരാളം ആരോ​ഗ്യ​ഗുണങ്ങളുണ്ട്. ബീറ്റാ കരോട്ടിൻ, ഡയറ്റെറി ഫൈബർ, ഫോസ്ഫറസ്, പ്രോട്ടീൻ, ഫോളേറ്റ്, തയാമിൻ, കാൽസ്യം, അയേൺ, സിങ്ക്, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം വൈറ്റമിൻ എ, ബി 6, വൈറ്റമിൻ കെ, സി, ഇ തുടങ്ങിയ ധാരാളം ഘടകങ്ങളാൽ സമ്പുഷ്ടമാണ് പിസ്ത. ദിവസവും ഒരു പിടി പിസ്ത കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളറിയാം...

ഒന്ന്...

മിതമായ അളവിൽ പിസ്ത കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് പിസ്ത. കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും ഹൃദയത്തെ കൂടുതൽ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്ന ഫൈറ്റോസ്റ്റെറോളുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

രണ്ട്...

പിസ്തയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുക ചെയ്യുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ, പിസ്തയിൽ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ ശരീരഭാരം തടയാൻ സഹായിക്കുന്നു. 

മൂന്ന്...

പിസ്തയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.  പിസ്ത കുടൽ ബാക്ടീരിയകൾക്ക് നല്ലതാണെന്നും നല്ല കുടൽ ബാക്ടീരിയകളെ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ഫ്ലോറിഡ സർവകലാശാലയിൽ നടത്തിയ പഠനത്തിൽ പറയുന്നു. 

നാല്...

ദിവസേന പിസ്ത കഴിക്കുന്നത് പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കും. ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ ബി 6 അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തിന്റെ ശരിയായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. അണുബാധ തടയാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

അഞ്ച്...

പിസ്തയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാഴ്ച മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. മാക്യുലർ ഡീജനറേഷനിൽ നിന്നും തിമിരത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്ന കരോട്ടിനോയിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. പിസ്തയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കണ്ണുകൾക്ക് മികച്ച ആന്റിഓക്‌സിഡന്റുകളാണ്. 

Read more കാൻസറിന് കാരണമാകുന്ന ‌5 ഭക്ഷണങ്ങൾ

 


 

Follow Us:
Download App:
  • android
  • ios