ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഗങ്ങളിലും വ്യാപകമായി ലഭ്യമാകുന്ന ഒരു വേനൽക്കാല പഴമാണ് ലിച്ചി. പുറത്ത് ചുവന്ന നിറത്തില്‍ പരുക്കനായി കാണുന്ന തൊലിക്കുള്ളില്‍ ബട്ടര്‍ നിറത്തിലുള്ള കാമ്പാണ് ഉള്ളത്. ഭക്ഷ്യയോഗ്യമായ ഈ കാമ്പിന് നല്ല മധുരമാണ്. ലിച്ചിയില്‍ ശരീരഭാരം കുറയ്ക്കാനുള്ള പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ലിച്ചിപ്പഴം കഴിച്ചാലുള്ള ആറ് ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയാം...

ദഹനത്തിന്... 

ധാരാളം ഫൈബര്‍ അടങ്ങിയ ലിച്ചിപ്പഴത്തിന് ദഹനപ്രക്രിയയെ സുഗമമാക്കാന്‍ സാധിക്കും. ഉദരപ്രശ്‌നങ്ങളെ ഒഴിവാക്കാനും ലിച്ചിപ്പഴത്തിന് കഴിവുണ്ട്. ലിച്ചിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യത 42 ശതമാനം കുറയ്ക്കുന്നുവെന്ന് 'അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ' പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

രക്തയോട്ടം വര്‍ധിപ്പിക്കും... 

ലിച്ചിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന കോപ്പറിന് ചുവന്ന രക്തകോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി ശരീരത്തിലെ രക്തയോട്ടത്തെ വര്‍ധിപ്പിക്കാന്‍ സാധിക്കും. മറ്റ് പല പഴങ്ങളെക്കാളും ഉയർന്ന അളവിൽ 'പോളിഫെനോൾ' അടങ്ങിയിട്ടുണ്ട്. 

 ഭാരം കുറയ്ക്കാം...

അമിതഭാരമാണ് മിക്ക ആളുകളുടേയും പ്രധാനപ്രശ്‌നം. ജീവിത ശൈലിയുടെ ഭാഗമായി ഉണ്ടാവുന്ന പൊണ്ണത്തടി കുറയ്ക്കാന്‍ ലിച്ചിക്ക് കഴിയും. ഫൈബര്‍ ധാരാളമുള്ള ലിച്ചി ദഹനത്തെ സുഗമമാക്കി ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ലിച്ചിയിലെ ജലാംശവും ശരീരഭാരം കുറയ്ക്കുന്നതിന് വഴിയൊരുക്കും. 

കരൾ കാൻസർ തടയാം...

ലിച്ചിയിൽ കാൻസർ വിരുദ്ധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കരൾ ക്യാൻസറിനെതിരെ പോരാടാൻ സഹായിക്കുന്നുവെന്ന് 'കാൻസർ ലെറ്റേഴ്സ്' എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ചർമ്മ സംരക്ഷണത്തിന്...

 മുഖത്തെ കറുത്ത പാട്, മുഖക്കുരു എന്നിവ അകറ്റാൻ ലിച്ചിക്ക് കഴിയും. ലിച്ചിയിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ചർമ്മത്തെ ആരോഗ്യമുള്ളതും തിളക്കമുള്ളതാക്കാനും  സഹായിക്കുന്നു.

പ്രമേഹരോഗികള്‍ക്ക് ലിച്ചിപ്പഴം കഴിക്കാമോ?...