കിവിയുടെ തൊലി കളയേണ്ട ആവശ്യമില്ല. കാരണം ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പഴവർഗ്ഗമാണ് കിവി. കിവിയുടെ തൊലി കളയേണ്ട ആവശ്യമില്ല. കാരണം ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും കിവി കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു

കിവിയുടെ തൊലിയിലും മാംസത്തിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. മലബന്ധം, മറ്റ് ദഹനപ്രശ്നങ്ങൾ എന്നിവ കുറയ്ക്കാൻ ഫൈബർ സഹായിക്കും.

2. ആസ്ത്മ കുറയ്ക്കാൻ സഹായിക്കുന്നു

കിവിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ആസ്ത്മ രോഗികളിലെ ശ്വാസംമുട്ടൽ കുറയ്ക്കാൻ സഹായിക്കുന്നു. കുട്ടികളിലാണ് കിവി കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യുന്നത്.

3. കണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

കിവിയിലെ ഉയർന്ന അളവിലുള്ള ആൻ്റിഓക്‌സിഡൻ്റ് വിറ്റാമിനുകളും കരോട്ടിനോയിഡുകളും മറ്റ് പോഷകസമൃദ്ധമായ പഴങ്ങളോടും പച്ചക്കറികളോടുമൊപ്പം കഴിക്കുമ്പോൾ നേത്രരോഗങ്ങൾ തടയാനും കണ്ണിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

4. അവയവങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നു

ഇതിലടങ്ങിയിരിക്കുന്ന ഗുണങ്ങൾ കണ്ണ്, തലച്ചോറ്, ഹൃദയം, കരൾ, ചർമ്മം എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കുകയും ചെയ്യും.

5. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

കിവിയിൽ പൊട്ടാസ്യവും കോപ്പറും നല്ല അളവിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ഒരു പ്രധാന ഇലക്ട്രോലൈറ്റാണ് പൊട്ടാസ്യം. ഇത് കോശങ്ങളിലെ ദ്രാവകത്തിൻ്റെ അളവ് സാധാരണ നിലയിലാക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യും.