ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേനൽ ചൂടിനെ തടുക്കാൻ ശരീരത്തിനു തണുപ്പും ഊർജവും നൽകാന്‍ സ്പെഷ്യല്‍ ഒരു പച്ചമാങ്ങാ ജ്യൂസ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
പച്ചമാങ്ങാ - 1 എണ്ണം
പുതിനയില - ആവശ്യത്തിന്
പച്ചമുളക് - 1 എണ്ണം
നാരങ്ങാ നീര് - 1 നാരങ്ങയുടെ
സബ്ജ സീഡ്‌സ് (കസ്കസ്) കുതിർത്തത് - 2 ടേബിൾ സ്പൂൺ
വെള്ളം - 2 ഗ്ലാസ്
പഞ്ചസാര - ആവശ്യത്തിന്
ഐസ് ക്യൂബ്സ് - ആവശ്യത്തിന്
ഉപ്പ് - ഒരു നുള്ള്
സോഡ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മിക്സി ജാറിലേക്ക് തൊലി മാറ്റിയ മാങ്ങാ കഷ്ണങ്ങള്‍, പുതിനയില, പച്ചമുളക്, പഞ്ചസാര, ഒരു നുള്ള് ഉപ്പ്, വെള്ളം എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക. ഇനി ഇത് ഒരു അരിപ്പ വെച്ച് അരിച്ചു മാറ്റുക. ശേഷം ഒരു ഗ്ലാസിൽ കുറച്ചു നാരങ്ങാ നീര്, കുതിർത്ത കസ്കസ്, ഐസ് ക്യൂബ്സ് എന്നിവ ഇട്ടു കൊടുത്തതിനു ശേഷം അരിച്ചെടുത്ത മാങ്ങാ ജ്യൂസും സോഡയും ഒഴിച്ചു കൊടുത്തു രുചിയോടെ കുടിക്കാം.