ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

ബേബി കോൺ ഉപയോഗിച്ചുകൊണ്ട് നല്ല ഹെല്‍ത്തി സൂപ്പ് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ബേബി കോൺ -2 കപ്പ്

വെണ്ണ -2 സ്പൂൺ

കുരുമുളക് -1 സ്പൂൺ

ഉപ്പ് -1 സ്പൂൺ

സവാള -1/2 കപ്പ്

വെളുത്തുള്ളി -2 സ്പൂൺ

ജീരകപ്പൊടി - ആവശ്യത്തിന്

മല്ലിയില -2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ബേബി കോൺ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് മാറ്റി വയ്ക്കുക. ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് ബട്ടർ ചേർത്ത് കൊടുത്തതിനു ശേഷം അതിലേയ്ക്ക് ആവശ്യത്തിന് കുരുമുളകുപൊടിയും കുറച്ച് വെളുത്തുള്ളിയും കുറച്ച് സവാളയും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് ബേബി കോണ്‍ ചെറിയ കഷണങ്ങളായി മുറിച്ചു വച്ചത് കൂടി ചേർത്തു നന്നായിട്ട് വഴറ്റിയെടുക്കാം. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും കുറച്ച് ജീരകപ്പൊടിയും ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക. ഇനി വെള്ളം കൂടി ഒഴിച്ച് നന്നായിട്ട് തിളച്ച് കുറുകി വരുമ്പോള്‍, ഇതിലേക്ക് കോൺഫ്ലോർ കുറച്ച് വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കുക. അതിനുശേഷം കുറച്ച് മല്ലിയില കൂടി ചേർത്തു കൊടുക്കാം. എന്നിട്ട് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. ഇതോടെ നല്ല രുചികരമായ, ഹെൽത്തിയായ സൂപ്പ് റെഡി.