പ്രാതലിന് ഓട്സ് ഉൾപ്പെടുത്തുന്നത് കൂടുതൽ ഊർജം നൽകുന്നു. ഇനി മുതൽ സാധാരണ ദോശയ്ക്ക് പകരം ഇടയ്ക്കൊക്കെ ഓട്സ് ദോശയും ഈസിയായി തയ്യാറാക്കാം...

ഏത് പ്രായക്കാർക്കും കഴിക്കാവുന്ന ഭക്ഷണമാണ് ഓട്സ്. എല്ലുകളുടെ വളർച്ചയ്‌ക്ക്‌ സഹായകരമായ വിറ്റാമിൻ ബി കൂടിയ തോതിൽ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്‌. ​ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്‌, സിങ്ക്‌, തയാമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്‌സിൽ അടങ്ങിയിട്ടുണ്ട്‌. 

ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർക്ക് അനുയോജ്യമായ ഭക്ഷണമാണ് ഓട്‌സ്. അമിതമായ കൊളസ്‌ട്രോൾ ധമനികളുടെ ഭിത്തിയിൽ വരുകയും അവയെ തടയുകയും ചെയ്യുന്നു. പ്രാതലിന് ഓട്സ് ഉൾപ്പെടുത്തുന്നത് കൂടുതൽ ഊർജം നൽകുന്നു. ഇനി മുതൽ സാധാരണ ദോശയ്ക്ക് പകരം ഇടയ്ക്കൊക്കെ ഓട്സ് ദോശയും ഈസിയായി തയ്യാറാക്കാം....വളരെ പെട്ടെന്ന് തയാറാക്കാവുന്ന ഓട്സ് ദോശ റെസിപ്പിയാണ് താഴേ പങ്കുവച്ചിരിക്കുന്നത്....

വേണ്ട ചേരുവകൾ

ഓട്സ് പൊടിച്ചത് 1 കപ്പ്
റവ 1/4 കപ്പ്
അരിപ്പൊടി അരക്കപ്പ്
ഉപ്പ് ആവശ്യത്തിന്
പച്ചമുളക് 2 എണ്ണം
കറിവേപ്പില ആവശ്യത്തിന്
 ഇഞ്ചി 1/4 ടേബിൾസ്പൂൺ
കശുവണ്ടി പരിപ്പ് 5 എണ്ണം
കുരുമുളക് അൽപം
കായപ്പൊടി 1 നുള്ള് 
ജീരകപ്പൊടി 1/4 ടേബിൾസ്പൂൺ
വെള്ളം 2 കപ്പ്

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാത്രത്തിലേക്ക് പൊടിച്ചുവച്ചിരിക്കുന്ന ഓട്സ്, റവ, അരിപ്പൊടി , കറിവേപ്പില , പച്ചമുളക് , ഇഞ്ചി ചതച്ചത്, കുരുമുളക് ചതച്ചത്, ജീരകപ്പൊടി, കായപ്പൊടി , ആവശ്യത്തിന് ഉപ്പ്, ചെറു കഷണങ്ങളാക്കിയ കശുവണ്ടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. അൽപസമയത്തിന് ശേഷം അതിലേക്ക് കുറച്ചുകുറച്ചായി വെള്ളം ചേർത്ത് ഇളക്കി ദോശ മാവ് പരിവത്തിലേക്ക് മാറ്റുക. വെള്ളം ചേർത്ത ശേഷം മാവ് പത്ത് മിനിറ്റ് നേരം അടച്ചു വയ്ക്കുക .അടുത്തതായി അടുപ്പിലേക്ക് പാൻ ചൂടാവാൻ വയ്ക്കുക. പാൻ നന്നായി ചൂടായി കഴിഞ്ഞാൽ മാവ് ഒട്ടും തന്നെ പരത്താതെ ഒഴിച്ചു കൊടുക്കുക. നന്നായി മൊരിഞ്ഞു വന്നതിനുശേഷം ദോശ മറിച്ചിടാം . ഇതേ രീതിയിൽ തന്നെ എല്ലാ ദോശയും ചുട്ടെടുക്കാവുന്നതാണ്.ഓട്സ് ദോശ തയാറായി...

Read more വെറും 10 മിനിറ്റ് കൊണ്ട് നല്ല നാടൻ ഉണ്ണിയപ്പം തയ്യാറാക്കാം