ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വീട്ടില്‍ എളുപ്പത്തില്‍ ക്യാരറ്റ് ഇഞ്ചി സൂപ്പ് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ക്യാരറ്റ് - 2 കപ്പ്

സവാള -1/2 കപ്പ്

വെളുത്തുള്ളി -1 സ്പൂൺ

കുരുമുളക് -1 സ്പൂൺ

ഉപ്പ് -1 സ്പൂൺ

ചില്ലി ഫ്ലേക്‌സ്‌- 1 സ്പൂൺ

ഫ്രഷ് ക്രീം - 4 സ്പൂൺ

തയ്യാറാക്കുന്ന വിധം

ക്യാരറ്റ് ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് മാറ്റിവയ്ക്കുക. ഇനി ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെണ്ണ ചേർത്ത് കൊടുത്തതിന് ശേഷം അതിലേക്ക് ആവശ്യത്തിന് സവാളയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് ചേർത്തുകൊടുക്കാം. ഇനി ഇതിലേക്ക് ക്യാരറ്റും ചേർത്ത് കൊടുത്തതിന് ശേഷം അതിലേക്ക് കുരുമുളകുപൊടിയും, ചില്ലി ഫ്ലക്സും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം അതിലേയ്ക്ക് വെജിറ്റബിൾ ഉപയോഗിച്ചിട്ടുള്ള വെള്ളവും കൂടി ചേർത്ത് കൊടുക്കാം. ഇത് നന്നായി വെന്ത് കുറുകി വരുമ്പോൾ നല്ലതുപോലെ ഇതിനെ അരച്ചെടുക്കാവുന്നതാണ്. അതിനുശേഷം ഇതിലേക്ക് ഫ്രഷ് ക്രീം കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് കഴിക്കാവുന്നതാണ്.