ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് ലേഖ വേണുഗോപാൽ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വീട്ടില്‍ എളുപ്പത്തില്‍ ചിക്കൻ ബ്രോക്കൊളി സൂപ്പ് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ബോണ്‍ലസ് ചിക്കൻ - 400 ഗ്രാം

ബ്രോക്കൊളി - 1

വെള്ളം - 3 കപ്പ്

കുരുമുളക് പൊടി - 1 ടീസ്പൂൺ (എരിവിന് ആവശ്യത്തിന് )

ഉപ്പ് - ആവശ്യത്തിന്

ഫ്രഷ് ക്രീം - 3 ടേബിള്‍സ്‌പൂൺ

ഇഞ്ചി - 1 ഇഞ്ച് കഷണം (നന്നായി അരിഞ്ഞത്)

വെളുത്തുള്ളി - 4 (ചെറുതായി അരിഞ്ഞത്)

സവാള - 1 (ചെറുതായി അരിഞ്ഞത്)

ബട്ടർ - 1 ടേബിള്‍സ്‌പൂൺ

കോർൺഫ്ലവർ - 1 ടേബിള്‍സ്‌പൂൺ (2 ടേബിള്‍സ്‌പൂൺ വെള്ളത്തിൽ കലർത്തിയത്)

മല്ലിയില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1. ഒരു പാനിൽ ചിക്കനും വെള്ളവും ഉപ്പും കുരുമുളകും ചേർത്ത് മൃദുവായി വേവിക്കുക.

2. ചിക്കൻ ചെറുതായി മുറിച്ച് മാറ്റി വയ്ക്കുക. സ്റ്റോക്ക് വേർതിരിച്ച് വയ്ക്കുക.

3. മറ്റൊരു പാനിൽ ബട്ടർ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ മൃദുവാകുന്നത് വരെ വഴറ്റുക.

4. ഇനി ചിക്കനും ബ്രൊക്കൊളി ചേർത്ത് 2 മിനിറ്റ് വഴറ്റുക.

5. ചിക്കൻ സ്റ്റോക്ക് ചേർത്ത് നന്നായി തിളപ്പിക്കുക.

6. കോർൺഫ്ലവർ മിക്സ് ചേർത്ത് ഇളക്കുക. സൂപ്പ് അല്പം കട്ടിയുള്ളതാവും.

7. ഇനി ഫ്രഷ് ക്രീം ചേർത്ത് ഫ്ലെം ഓഫ് ചെയ്യുക

8. മല്ലിയില വിതറി ചൂടോടെ സെർവ് ചെയ്യുക.

View post on Instagram