Asianet News MalayalamAsianet News Malayalam

ദാഹവും ക്ഷീണവും അകറ്റാൻ പുതിനയില കൊണ്ടുള്ള ഒരു ഹെൽത്തി ഡ്രിങ്ക് ; ഈസി റെസിപ്പി

പ്രതിരോധശേഷി മെച്ചപ്പെടുത്താൻ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞതാണ് പുതിന. സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ വിറ്റാമിനുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. കൂടാതെ, ചില എൻസൈമുകളെ തടയുന്നതിലൂടെ ട്യൂമർ രൂപീകരണം തടയാൻ പുതിനയിലയ്ക്ക് കഴിയും. 
 

healthy drink made with mint leaves easy recipe -rse-
Author
First Published Aug 30, 2023, 4:31 PM IST

ചില വിഭവങ്ങളിൽ നാം പുതിനയില ഉപയോ​ഗിക്കാറുണ്ടല്ലോ. പുതിന ഇല ഉണക്കി പൊടിച്ചതോ അല്ലാതെയോ ഉപയോ​ഗിക്കാവുന്നതാണ്. പുതിനയിലകൾ ചേർത്ത ചായ ഇന്ത്യയിൽ വളരെ പ്രചാരമുള്ളതും അറേബ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപകമായി ആസ്വദിക്കപ്പെടുന്നതുമായ ഒന്നാണ്. കൂടാതെ പുതിന കൊണ്ടുള്ള കോക്ടെയ്ൽ പാനീയവും വിപണിയിൽ ലഭ്യമാണ്. 

പുതിനയിലകളിൽ നിന്നും ഉൽപാദിപ്പിക്കുന്ന അവശ്യ എണ്ണയും മെന്തോളുമെല്ലാം മൗത്ത് ഫ്രെഷനറുകൾ, പാനീയങ്ങൾ, ആന്റിസെപ്റ്റിക് മൗത്ത് വാഷുകൾ, ടൂത്ത് പേസ്റ്റ്, ച്യൂയിംഗ് ഗം മുതലായവയിൽ ഒരു ഏജന്റായി ഉപയോഗിച്ചു വരുന്നു. പുതിനയിൽ അടങ്ങിയിരിക്കുന്ന കാർ‌മിനേറ്റീവ് ഗുണങ്ങൾ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. 

ഇതിലടങ്ങിയിരിക്കുന്ന അയൺ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും രക്തത്തിലെ ഹീമോഗ്ലോബിൻ ലെവൽ ഉയർത്തുകയും ചെയ്യുന്നു. ആസ്ത്മ രോഗികൾക്ക് പുതിന ഇല പതിവായി കഴിക്കുന്നത് വളരെ ഉത്തമമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രതിരോധശേഷി മെച്ചപ്പെടുത്താൻ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞതാണ് പുതിന. സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ വിറ്റാമിനുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. കൂടാതെ, ചില എൻസൈമുകളെ തടയുന്നതിലൂടെ ട്യൂമർ രൂപീകരണം തടയാൻ പുതിനയിലയ്ക്ക് കഴിയും. ദഹനപ്രശ്നങ്ങൾ അകറ്റാൻ പുതിനയില കൊണ്ടുള്ള ഒരു ആരോ​ഗ്യകരമായ പാനീയം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

പുതിനയില അരിഞ്ഞത്         1 കപ്പ് 
വെള്ളം                                         2 കപ്പ് 
പഞ്ചസാര                                  1 ടീസ്പൂൺ 
നാരങ്ങ നീര്                             ½ ടീസ്പൂൺ  
ജീരകപ്പൊടി                              1 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം...

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ഒരു ജ്യൂസ് മിക്സറിൽ ചേർത്ത് അടിച്ചെടുക്കുക. ഈ ജ്യൂസ് ഒരു ഗ്ലാസിലേക്ക് പകർത്തി ഒഴിച്ചശേഷം ഐസ് ക്യൂബുകൾ ചേർത്ത് ഒരു നാരങ്ങ കഷ്ണം മുറിച്ചെടുത്ത് അലങ്കരിക്കുക. ശേഷം കുടിക്കാം.

Read more  അറിയാം കാൻസറിന്റെ പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങൾ

 

Follow Us:
Download App:
  • android
  • ios