Asianet News MalayalamAsianet News Malayalam

ദിവസം മുഴുവൻ ഊർജം നിലനിർത്താനായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

എപ്പോഴും ക്ഷീണം തോന്നുന്നവര്‍ ഭക്ഷണകാര്യത്തില്‍ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. ദിവസം മുഴുവൻ ഊർജം നിലനിർത്താൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

healthy eating habits to boost energy
Author
Thiruvananthapuram, First Published Aug 22, 2021, 8:54 PM IST

ദിവസം മുഴുവന്‍ ഉന്മേഷവും ഊർജവും ലഭിക്കാന്‍ ശരിയായ ഭക്ഷണശീലം പ്രധാനമാണ്. എപ്പോഴും ക്ഷീണം തോന്നുന്നവര്‍ ഭക്ഷണകാര്യത്തില്‍ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ദിവസം മുഴുവൻ ഊർജം നിലനിർത്താൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികള്‍ ശരീരത്തിന് വേണ്ട ഊര്‍ജവും ഉന്മേഷവും നല്‍കും. ചീര, ബ്രൊക്കോളി തുടങ്ങി ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. അതിനാല്‍ ഇവ സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

രണ്ട്...

രാവിലെ ഒരു ഏത്തപ്പഴം കഴിക്കുന്നത് പെട്ടെന്ന് ഊർജം ലഭിക്കാൻ സഹായിക്കും. പോഷകങ്ങൾ അടങ്ങിയ ഏത്തപ്പഴം പതിവാക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. 

മൂന്ന്...

ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ഒരു ദിവസത്തെക്കാവശ്യമുള്ള ഊർജം നൽകുന്നു. പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് നട്സ്. അതിനാല്‍ ബദാം, കശുവണ്ടി തുടങ്ങിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

നാല്...

പ്രോട്ടീനിന്‍റെ കലവറയാണ് മുട്ട.  സിങ്ക്, വിറ്റാമിന്‍ ബി, അയഡിൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഉന്മേഷം ലഭിക്കാന്‍ സഹായിക്കും. 

അഞ്ച്...

പരിപ്പ്, പയർവർഗങ്ങൾ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാൻ സഹായിക്കും. ആരോഗ്യത്തിനും ഇവ നല്ലതാണ്. 

Also Read: 'സ്‌ട്രെസ്' കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios