Asianet News MalayalamAsianet News Malayalam

മനസും ശരീരവും ആരോ​ഗ്യത്തോടെയിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

നമ്മുടെ ശരീരത്തിന് അത്യാവശ്യമുള്ള പോഷകമാണ് വിറ്റാമിൻ സി. വിറ്റാമിൻ സിയുടെ കുറവുമൂലമാണ് ശരീരത്തിൽ പാടുകളും തിളക്കക്കുറവും ഉണ്ടാവുകയും ചർമം ചുളിയുകയും ചെയ്യുന്നത്. കുരുമുളക്, ഇലക്കറികൾ, കിവി, കപ്പയ്ക്ക, നാരങ്ങാ, തക്കാളി, ഓറഞ്ച് എന്നിവ വിറ്റാമിൻ സി ലഭിക്കുന്നതിന് സഹായിക്കും.

healthy foods to eat everyday
Author
Trivandrum, First Published Jan 7, 2020, 9:18 PM IST

ചർമത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. ഹോർമോൺ വ്യതിയാനങ്ങൾ, ജനിതകപ്രവണത, ദീർഘകാലമായിട്ടുള്ള ഇൻഫ്ളമേറ്ററി ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനുകൾ , പ്രായം, ജീവിതശൈലീ രോഗങ്ങൾ, അമിതമായ സ്ട്രെസ്, വ്യായാമക്കുറവ്, ഉറക്കമില്ലായ‌്മ, പുകവലി, നിർജലീകരണം അപര്യാപ്തമായ പോഷകങ്ങൾ തുടങ്ങിയവ. 

കൃത്യമായ ഭക്ഷണനിയന്ത്രണത്തിലൂടെ മാത്രമേ യൗവനം എന്നും കാത്തുസൂക്ഷിക്കാൻ കഴിയുകയുള്ളൂ. കൃത്യമായ ഭക്ഷണക്രമീകരണം, ഭക്ഷണനിയന്ത്രണം  എന്നിവയിലൂടെ നമുക്ക് അറുപതുകളിലും മുപ്പതിന്റെ പ്രസരിപ്പും സൗന്ദര്യവും നേടാൻ സാധിക്കും. ചർമസംരക്ഷണത്തിന് ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് അറിയാം...

ഒന്ന്...

 പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ചർമത്തിന്റെ തിളക്കം കൂട്ടുന്നതിന് സഹായിക്കും. മുഴുധാന്യങ്ങൾ പയർ, പരിപ്പ് വർഗങ്ങൾ, നട്സ്, സീഡ്‌സ്, മുട്ടവെള്ള, മത്സ്യം, മാംസം എന്നിവ മാംസ്യത്തിന്റെ കലവറയാണ്.

രണ്ട്...

നമ്മുടെ ശരീരത്തിന് അത്യാവശ്യമുള്ള പോഷകമാണ് വിറ്റാമിൻ സി. വിറ്റാമിൻ സിയുടെ കുറവുമൂലമാണ് ശരീരത്തിൽ പാടുകളും തിളക്കക്കുറവും ഉണ്ടാവുകയും ചർമം ചുളിയുകയും ചെയ്യുന്നത്. കുരുമുളക്, ഇലക്കറികൾ, കിവി, കപ്പയ്ക്ക, നാരങ്ങാ, തക്കാളി, ഓറഞ്ച് എന്നിവ വിറ്റാമിൻ സി ലഭിക്കുന്നതിന് സഹായിക്കും.

മൂന്ന്...

ജീവകം ഇ, ജീവകം സിയുമായി ചേർന്ന് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നു. കൂടാതെ അൾട്രാവയറ്റ‌് കിരണങ്ങളുടെ ത്രീവ്രത തടയുന്ന ആന്റിഓക്സിഡന്റായും ഇവ പ്രവർത്തിക്കും. ബദാം, അവോക്കാഡോ, മധുരക്കിഴങ്ങ‌്, ഇലക്കറികൾ എന്നിവ ഇവയുടെ പ്രധാന സ്രോതസ്സുകളാണ്.

നാല്...

സിലിക്കൺ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ചർമത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്താൻ സഹായിക്കുന്നു. വാഴപ്പഴം, ഓട്സ്, ഉണക്കമുന്തിരി, ഗോതമ്പ്, ഗ്രീൻ ബീൻസ് , ബ്രൗൺ റൈസ‌് കൂടാതെ കാബേജ്, ആപ്പിൾ, ഉള്ളി, തക്കാളി, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികൾ എന്നിവയിൽ  ധാരാളം അടങ്ങിയിട്ടുണ്ട്. 

അഞ്ച്...

ആരോഗ്യത്തിന്റെ കാര്യത്തിൽ മാത്രമല്ല, സൗന്ദര്യത്തിനും വളരെയധികം അത്യാവശ്യമാണ് പൊട്ടാസ്യം. പൊട്ടാസ്യം കൺതടങ്ങളിലെ കറുപ്പ് മാറ്റാൻ സഹായിക്കുന്നു. മാത്രമല്ല, ടോക്‌സിനുകളെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. കിവി, ആപ്രിക്കോട്ട്, ഈന്തപ്പഴം, പഴം എന്നിവയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

ആറ്...

‌ദിവസവും ചുരുങ്ങിയത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ധാരാളം വെള്ളം കുടിക്കുമ്പോൾ നിങ്ങളുടെ ശരീരം കൂടുതൽ ഉന്മേഷമാകും. വിയർപ്പിലൂടെയും മറ്റും നഷ്ടപ്പെടുന്ന ജലം തിരികെയെത്തുമ്പോൾ നിങ്ങളുടെ ശരീരം ക്ലീൻ. പഴച്ചാറുകൾ, കരിക്കിൻവെള്ളം, കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉത്തമം.

ഏഴ്...

പച്ചക്കറികളും പഴവർഗങ്ങളും ധാരാളം കഴിക്കുക. ഇത് ശരീരത്തെ തണുപ്പിക്കും. ഇലക്കറികൾ ഏതായാലും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. റെഡ്മീറ്റ് പരമാവധി ഒഴിവാക്കുക. അമിതമായി മധുരം കഴിക്കുന്നത് നിങ്ങൾക്ക‌് കൂടുതൽ പ്രായം തോന്നിക്കുകയും പല അസുഖങ്ങൾക്കും  കാരണമാവുകയും ചെയ്യും.ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ചർമത്തിന് അത്യാവശ്യമാണ്. ഇലക്കറികകളും ഗ്രീൻ ടീ യും ഇതിനു സഹായിക്കും.

Follow Us:
Download App:
  • android
  • ios