ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് സോൺ ജോയ്‌സ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ
വലുപ്പം കൂടിയ പഴുത്ത പേരയ്ക്ക 2 എണ്ണം (200–250 ഗ്രാം വരെ), നാല് കഷണങ്ങളാക്കി.
വെള്ളം 1 ലിറ്റർ
ലെമൺഗ്രാസ് 2 തണ്ട്
ഇഞ്ചി 2 ഇഞ്ച് നീളമുള്ള കഷ്ണത്തിൽ
കുരുമുളക് 6 എണ്ണം
തുളസി 2 തണ്ട് ഇല
ഉപ്പ് (ആവശ്യത്തിന്)
ശർക്കര/പഞ്ചസാര ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുഴുവൻ ചേരുവകളും ഒരുമിച്ച് ഒരു പ്രഷർ കുക്കറിൽ ഒരു വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക അല്ലെങ്കിൽ പേരയ്ക്ക നന്നായി വേകുന്നത് വരെ തുറന്ന പാത്രത്തിൽ വേവിക്കുക. വേവിച്ച ശേഷം ബ്ലെൻഡർ ഉപയോഗിച്ച് എല്ലാം ഒന്ന് ബ്ലെൻഡ് ചെയ്തെടുക്കുക. ശേഷം നല്ലവണ്ണം അരിച്ചെടുക്കുക. ശേഷം ഉപ്പും ശർക്കരയും ചേർത്ത് യോജിപ്പിച്ചെടുക്കുക. ശേഷം തുളസി വച്ച് അലങ്കരിക്കുക. ശേഷം ചൂടായോ അല്ലാതെയോ കഴിക്കാം.


