ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് അഭിരാമി അജി തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

നെയ്മീൻ കഴിക്കാന്‍ ഇഷ്ടമാണോ? ഡയറ്റ് ചെയ്യുന്നവര്‍ക്ക് ആണെങ്കില്‍ എണ്ണ കുറച്ച്, ഓട്സ് ചേര്‍ത്ത് നല്ല രുചിയൂറും നെയ്മീൻ കബാബ് തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
നെയ്മീൻ - 250 ഗ്രാം
വറ്റൽ മുളക് ചതച്ചത് - ഒരു വലിയ സ്പൂണ്‍
കുരുമുളക് പൊടി - ഒരു വലിയ സ്പൂൺ
മഞ്ഞൾപൊടി - ഒരു ചെറിയ സ്പൂൺ
ഗരം മസാല - രണ്ട് ചെറിയ സ്പൂൺ
ഓട്സ് - ഒരു വലിയ സ്പൂൺ
എണ്ണ - ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നെയ്മീൻ വൃത്തിയാക്കി ഉപ്പും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്തു വേവിച്ചെടുക്കുക. തണുത്ത ശേഷം കൈകൊണ്ട് മാത്രം പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത നെയ്മീനിലേയ്ക്ക് ചതച്ച വറ്റൽമുളകും കുരുമുളകുപൊടിയും ഗരംമസാലയും ആവശ്യത്തിന് ഉപ്പും ചേർത്തു കുഴച്ചു ഒരു കൈപ്പത്തിക്ക് ഉള്ളിൽ നിൽക്കുന്ന വലുപ്പത്തിൽ കുറച്ച് കട്ടിയിൽ വട്ടത്തിന് കൈകൊണ്ട് ഷേപ്പ് ചെയ്തെടുക്കുക. ഇനി ഒരു ഗ്രില്ലിങ് പാനിൽ ഏതെങ്കിലും റിഫൈൻഡ് ഓയിൽ വളരെ കുറച്ച് ഒഴിച്ചു കബാബിനെ തിരിച്ചും മറിച്ചുമിട്ട് ഗ്രിൽ ചെയ്തെടുക്കാം. ശേഷം കബാബിന്റെ രണ്ടു വശങ്ങളിലും ഓട്സ് വിതറി ഒന്നു കൂടി വീണ്ടും ഗ്രിൽ ചെയ്തെടുക്കാം. ഇനി ടൊമാറ്റോ സോസ് അല്ലെങ്കിൽ സലാഡും മിന്റ് ചട്ണിയുമൊക്കെ കൂട്ടി നെയ്മീൻ കബാബ് കഴിക്കാം.
Also read: വറുക്കാത്ത കപ്പലണ്ടി കൊണ്ടൊരു ഹെല്‍ത്തി സ്നാക്ക് തയ്യാറാക്കാം; റെസിപ്പി
