പ്രമേഹം നിയന്ത്രിക്കാൻ കഴിക്കേണ്ട ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
ശരീരത്തെ മുഴുവനായി ബാധിക്കുന്ന രോഗമാണ് പ്രമേഹം. അതിനാൽ തന്നെ ഇത് വരാതെ നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇനി പ്രമേഹം ഉള്ളവരാണെങ്കിൽ അത് കുറയ്ക്കാൻ ഫൈബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
15

Image Credit : Getty
അവോക്കാഡോ
അവോക്കാഡോയിൽ ധാരാളം ഫൈബറും, ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
25
Image Credit : Getty
ബെറീസ്
സ്ട്രോബെറി, ബ്ലൂബെറി, റാസ്പ്ബെറി എന്നിവയിൽ പഞ്ചസാരയുടെ അളവ് കുറവാണ്. കൂടാതെ ഇതിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
35
Image Credit : freepik
പിയർ
പിയറിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വയർ നിറയാനും വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. അതിനാൽ തന്നെ പ്രമേഹം നിയന്ത്രിക്കാൻ പിയർ കഴിക്കുന്നത് നല്ലതാണ്.
45
Image Credit : Getty
ബ്രൊക്കോളി
ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എന്നിവ ധാരാളം ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറി കുറവാണ്. ബ്രൊക്കോളി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും പ്രമേഹം നിയന്ത്രിക്കാനും സഹായിക്കുന്നു.
55
Image Credit : Getty
പയർ
പയറിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
Latest Videos

