ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് രശ്മി രഞ്ജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred


റാഗി കൊണ്ട് കിടിലന്‍ കൊഴുക്കട്ട തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

റാഗി -2 കപ്പ് 
തേങ്ങ-1 കപ്പ് 
ഉപ്പ് -1/2 സ്പൂൺ 
വെള്ളം -2 കപ്പ് 

തയ്യാറാക്കുന്ന വിധം 

റാഗി ഒരു പാത്രത്തിലേയ്ക്ക് ഇട്ടുകൊടുത്തതിന് ശേഷം അതിലേയ്ക്ക് ആവശ്യത്തിന് വെള്ളവും തേങ്ങയും ഉപ്പും ചേർത്ത് നല്ലതുപോലെ കൈകൊണ്ട് കുഴച്ചെടുക്കുക. ശേഷം ഇവയെ ചെറിയ ഉരുളകളാക്കി കൈകൊണ്ട് ഒന്ന് പ്രസ്സ് ചെയ്തതിനുശേഷം ഇഡ്ഡലി പാത്രത്തിൽ വെള്ളം വച്ച് അതിലേയ്ക്ക് കൊഴുക്കട്ട വച്ചുകൊടുക്കുക. എന്നിട്ട് ആവിയിൽ നന്നായിട്ട് വേവിച്ചെടുക്കാവുന്നതാണ്. വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് റാഗി കൊഴുക്കട്ട.

Also read: നുറുക്ക് ഗോതമ്പ് കൊണ്ട് കൊഴുക്കട്ട തയ്യാറാക്കാം; റെസിപ്പി