ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് സുർജിത് സുരേഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

റവ കൊണ്ട് നല്ല ഹെല്‍ത്തി ഊത്തപ്പം തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

റവ -1 കപ്പ് 
സവാള -1/2 കപ്പ് 
വെള്ളം- 2 ഗ്ലാസ്‌ 
ഉപ്പ് - 1 സ്പൂൺ 
ഇഞ്ചി -1/2 സ്പൂൺ 
ക്യാരറ്റ് -1/2 കപ്പ് 

തയ്യാറാക്കുന്ന വിധം 

റവ ഒരു കപ്പിലേയ്ക്ക് ഇട്ടുകൊടുത്തതിന് ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് കുതിരാൻ വയ്ക്കുക. അതൊന്നു കുതിർന്നു കഴിയുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് സവാള, ഉപ്പ്, ഇഞ്ചി, ക്യാരറ്റ് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് കൊടുക്കുക. ഒന്നുകൂടി ഒന്നു ലൂസായി കിട്ടാൻ ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുത്തതിന് ശേഷം ഇളക്കി യോജിപ്പിക്കുക. ദോശമാവിന്‍റെ പാകത്തിനായി കഴിയുമ്പോൾ ഇതൊന്ന് അരച്ചെടുക്കുക. അരച്ചതിനുശേഷം ഈ മാവിനെ ദോശക്കലിലേയ്ക്ക് ഒഴിച്ചു കൊടുത്തു വേവിച്ചെടുക്കാവുന്നതാണ്. ഒരുപാട് പരത്താതെ കുറച്ച് കട്ടിയിൽ തന്നെ തയ്യാറാക്കുന്നതാകും നല്ലത്. 

Also read: നുറുക്ക് ഗോതമ്പ് കൊണ്ട് കൊഴുക്കട്ട തയ്യാറാക്കാം; റെസിപ്പി