മാമ്പഴം, ഇളനീർ, പഴം എന്നിവ ചേർത്ത് കിടിലനൊരു ഷേക്ക് എളുപ്പം തയ്യാറാക്കിയാലോ? കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്നതാണ് ഈ ഷേക്ക്. എങ്ങനെയാണ് ഈ ഹെൽത്തി ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

ഷേക്ക് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഷേക്ക് പലരീതിയിൽ തയ്യാറാക്കാം. മാമ്പഴം, ഇളനീർ, പഴം എന്നിവ ചേർത്ത് കിടിലനൊരു ഷേക്ക് എളുപ്പം തയ്യാറാക്കിയാലോ? കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്നതാണ് ഈ ഷേക്ക്. എങ്ങനെയാണ് ഈ ഹെൽത്തി ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ...

മാമ്പഴം 1 എണ്ണം
ഇളനീരിന്റെ കാമ്പ് 1 കപ്പ്
പഴം 1 എണ്ണം (ഞാലിപൂവൻ)
തണുത്ത പാൽ 2 ഗ്ലാസ്‌
പഞ്ചസാര 4 സ്പൂൺ

തയ്യാറാക്കുന്ന വിധം...

മാമ്പഴം തോല് കളഞ്ഞു അരിഞ്ഞു എടുക്കുക, അത് മിക്സിയുടെ ജാറിലേക്ക് ചേർത്ത്, ഒപ്പം പഴവും, ഇളനീരിന്റെ കാമ്പും, പാലും, പഞ്ചസാരയും ചേർത്ത് നന്നായി അരച്ച് എടുക്കുക. നല്ല രുചികരവും, ഹെൽത്തിയും ആണ്‌ ഈ ഷേക്ക്‌.

തയ്യാറാക്കിയത്:
ആശ രാജാനാരായണൻ

വെള്ളയപ്പം ഈ രീതിയിൽ തയാറാക്കി നോക്കൂ

മാമ്പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ...

വിറ്റാമിൻ സി, എ, ഇ, കെ തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ധാരാളം മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹരോ​ഗികൾ ദിവസവും മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റാൻ മാമ്പഴത്തിന് കഴിവുണ്ട്. 

ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മാമ്പഴം കഴിക്കുന്നത് സ്തനാർബുദം, പ്രോസ്‌റ്റേറ്റ് ക്യാൻസർ എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ മാമ്പഴം കഴിക്കുന്നത് വളരെ ​നല്ലതാണ്. ദിവസവും മാമ്പഴം കഴിക്കുന്നതിലൂടെ ചർമ്മത്തിലെ അനാവശ്യ പാടുകളും മുഖക്കുരുവും അകറ്റാം. 

ഒരു ബൗൾ മാമ്പഴത്തിൽ ശരീരത്തിന് നിത്യവും ആവശ്യമായ 25 ശതമാനം വിറ്റമിൻ എ അടങ്ങിയിരിക്കുന്നു. കണ്ണിന്റെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ് മാമ്പഴം. കാഴ്ച്ചശക്തി വർധിപ്പിക്കാൻ ദിവസവും ഒാരോ മാമ്പഴം കഴിക്കുന്നത് ഗുണം ചെയ്യും.

വിളർച്ച തടയാൻ ഏറ്റവും നല്ലതാണ് മാമ്പഴം. കുട്ടികൾ ദിവസവും മാമ്പഴം ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ ​നല്ലതാണ്. മാമ്പഴത്തിന്റെ ഫേഷ്യൽ ചർമ്മം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കും.

മാമ്പഴ ഫേഷ്യൽ ഏത് പ്രായക്കാർക്കും ഏത് കാലാവസ്ഥയിലും തൊലിക്ക് ഉണർവേകുന്നതോടൊപ്പം മുഖത്തെ ചുളിവുകൾ, പാടുകൾ, മുഖക്കുരു എന്നിവയും അകറ്റാൻ ഉത്തമമാണ്. മാമ്പഴത്തിലെ ബീറ്റാകരോട്ടിൻ ആസ്മയുടെ ലക്ഷണങ്ങളെ തടയുന്നു. കൂടാതെ ജീവകം സി യും ആസ്മ വരാതെ കാക്കുന്നു. അതിനാല്‍ ആസ്മയുളളവര്‍ക്ക് മാമ്പഴം കഴിക്കുന്നത് നല്ലതാണ്. 

രുചികരമായ കൂർഗ് കടും പുട്ട്; റെസിപ്പി