Asianet News MalayalamAsianet News Malayalam

Coorg Style Kadumbuttu : രുചികരമായ കൂർഗ് കടും പുട്ട്; റെസിപ്പി

തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ വിഭവം. ബ്രേക്ഫാസ്റ്റ് വിഭവം ആയിട്ടും, ഈവെനിംഗ് സ്നാക്ക് ആയിട്ടും, രാത്രിയും കഴിക്കാൻ ആയാലും വളരെ നല്ലതാണ്. എങ്ങനെ  ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കാം...

how to make coorg kadumbuttu recipe
Author
Trivandrum, First Published Jul 31, 2022, 5:14 PM IST

കൂർഗിൽ നിന്ന് ഒരു കിടിലം വിഭവം. നമ്മുടെ മലയാളികളുടെ രുചി അനുസരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ വിഭവം. ബ്രേക്ഫാസ്റ്റ് വിഭവം ആയിട്ടും, ഈവെനിംഗ് സ്നാക്ക് ആയിട്ടും, രാത്രിയും കഴിക്കാൻ ആയാലും വളരെ നല്ലതാണ്. എങ്ങനെ  ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

പൊടിയരി           4 സ്പൂൺ
റവ                         2 കപ്പ്
പഞ്ചസാര            3 സ്പൂൺ
ഉപ്പ്                         ഒരു നുള്ള്
നാളികേരം              1 കപ്പ്
ഏലക്ക                 3 എണ്ണം
വെള്ളം                   4 കപ്പ് 

തയ്യാറാക്കുന്ന വിധം...

ആദ്യമേ ചെയ്യേണ്ടത് കുറച്ച് വെള്ളം തിളക്കാൻ വയ്ക്കുക. അതിലേക്ക് പഞ്ചസാര ചേർത്ത് ഒന്ന് അലിയിച്ചെടുക്കുക, അതിനു ശേഷം അതിലേക്ക് ഉപ്പ്ഒപ്പം ചേർത്ത് അതിലേക്ക് പൊടിയരി കുതിർത്ത് അരച്ചെടുത്തത് ചേർക്കണം. തരിയോട് വേണം അരക്കാൻ, അരച്ചെടുത്ത പൊടിയരി നാല് സ്പൂൺ ചേർത്തുകൊടുക്കാം.അതിനുശേഷം അതിലേക്ക് ചേർക്കേണ്ടത് റവയാണ്. 

റവ ചേർത്ത് കഴിഞ്ഞാൽ പിന്നെ തേങ്ങയും ഏലക്കയും നന്നായി ചതച്ചെടുത്തതും കൂടി ഒപ്പം ചേർത്ത് ഇത് നന്നായി തിളപ്പിച്ച് വേവിച്ചെടുക്കുക.വെന്തുകഴിഞ്ഞാൽ ഇതൊന്നും തണുക്കാൻ വയ്ക്കണം തണുത്ത് കഴിഞ്ഞാൽ ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഇഡ്ഡലി പാത്രത്തിൽ വെള്ളം വച്ച് ഇഡ്ഡലി തട്ടുവെച്ച് അതിലേക്ക് ഓരോ ഉരുളകളും വച്ചുകൊടുത്ത് ആവിയിൽ ഒരു 15 മിനിറ്റ് വേവിച്ചെടുക്കുക. രുചികരമായ കടും പുട്ട് തയ്യാർ...

തയ്യാറാക്കിയത്:
ആശ രാജനാരായണൻ

വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ചക്ക അട...

ചക്കയുടെ സീസൺ ആണല്ലോ ഇപ്പോൾ. ഈ ചക്ക സീസണിൽ രുചികരമായ ചക്ക അട തയ്യാറാക്കിയാലോ? വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ചക്ക അട.

വേണ്ട ചേരുവകൾ...

നന്നായി പഴുത്ത മധുരമുള്ള ചക്ക                            2 കപ്പ്
ഗോതമ്പ് മാവ്                                                                  2 കപ്പ്
ശർക്കര                                                                             1 കപ്പ്
വെള്ളം                                                                           1 1/2 ഗ്ലാസ്‌
വാഴയില                                                                     ആവശ്യത്തിന്
ഏലക്ക പൊടി                                                                1 സ്പൂൺ
ഉപ്പ്                                                                                     ഒരു നുള്ള്

തയ്യാറാക്കുന്ന വിധം...

ചക്ക കുരു കളഞ്ഞു ചുള മാത്രമായി മിക്സിയുടെ ജാറിലേക്ക് മാറ്റി, ഏലക്ക പൊടിയും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഒരു പാത്രത്തിലേക്ക്, ഗോതമ്പ് മാവ്, ചക്ക അരച്ചത്, ഉപ്പ്, ശർക്കര ഉരുക്കി അരച്ചത് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു എടുക്കുക. ശേഷം വാഴയില ചെറുതായി കീറിയതിൽ കുറച്ചു വച്ചു മാവ് മടക്കി പ്രെസ്സ് ചെയ്തു പരത്തി ഇഡ്‌ലി തട്ടിൽ വച്ചു ആവി കയറ്റി വേകിച്ചു എടുക്കുക. ഗോതമ്പ് ആയതുകൊണ്ട് തന്നെ വളരെ ഹെൽത്തിയും രുചികരവും ആണ്‌.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ

Read more  ബ്രേക്ക്ഫാസ്റ്റിന് രുചികരമായ 'ഓട്സ് ദോശ' ആയാലോ ?

 

Follow Us:
Download App:
  • android
  • ios