Asianet News MalayalamAsianet News Malayalam

ഇത് ചേമ്പിലയിലെ വെള്ളത്തുള്ളി അല്ല! പിന്നെയോ?; അറിയാം...

'മിസു ഷിൻഗെൻ മോച്ചി' അഥവാ 'വാട്ടര്‍ കേക്ക്' എന്നാണിതിനെ ജപ്പാൻകാര്‍ വിളിക്കുന്നത്. കാണാൻ വെള്ളം പോലെ ആയതിനാല്‍ തന്നെ പേരും അങ്ങനെ തന്നെയാണ് ഇവര്‍ ഇട്ടിരിക്കുന്നത്.

here is about a different cake called water cake
Author
First Published Dec 20, 2023, 9:28 PM IST

ഒറ്റക്കാഴ്ചയില്‍ ചേമ്പിലത്താളിലെ ആരും തൊടാത്ത, അത്രയും മിഴിവുള്ളൊരു തുള്ളി. അതേ തോന്നൂ, അല്ലേ? എന്നാല്‍ സംഗതി ഇതൊന്നുമല്ല കെട്ടോ. ഇതൊരു ഭക്ഷണപദാര്‍ത്ഥമാണ്. കേട്ടാല്‍ ആര്‍ക്കും വിശ്വസിക്കാൻ പ്രയാസമായിരിക്കും. ഇങ്ങനെ വെള്ളത്തുള്ളി പോലെ എന്ത് വിഭവം എന്ന അതിശയമായിരിക്കും ഏവര്‍ക്കും. 

സംഭവം, ഇതൊരു ജാപ്പനീസ് വിഭവമാണ്. വിഭവം എന്നല്ല- കേക്ക് എന്നുതന്നെ പറയാം. അതെ, ഇതൊരു കേക്ക് ആണ്. ജെലാറ്റിൻ ഉപയോഗിച്ച് ഉണ്ടാക്കുന്നതിനാല്‍ തന്നെ ഇത് സുതാര്യമായിരിക്കുകയും കാണാൻ വെള്ളത്തുള്ളി പോലെ തോന്നിക്കുകയും ചെയ്യുകയാണ്. 

'മിസു ഷിൻഗെൻ മോച്ചി' അഥവാ 'വാട്ടര്‍ കേക്ക്' എന്നാണിതിനെ ജപ്പാൻകാര്‍ വിളിക്കുന്നത്. കാണാൻ വെള്ളം പോലെ ആയതിനാല്‍ തന്നെ പേരും അങ്ങനെ തന്നെയാണ് ഇവര്‍ ഇട്ടിരിക്കുന്നത്.  കാര്യം കേക്ക് ആണെന്ന് പറഞ്ഞാലും ഇതിന് വലിയൊരു പോരായ്ക കൂടിയുണ്ട്. 

മുറിയിലെ താപനിലയില്‍ മുപ്പത് മിനുറ്റോളം വച്ചുകളിഞ്ഞാല്‍ ഇതിന്‍റെ പ്രകൃതം ആകെ മാറും. ഇത് പൊട്ടുകയും കാണാനുള്ള ഘടനയില്‍ മാറ്റം വരികയും ചെയ്യും. 'അഗാര്‍' അഥവാ ജെലാറ്റിൻ (വീഗൻ) ആണിതിലെ പ്രധാന ചേരുവ. ഇതാണ് കേക്കിന് സുതാര്യമായ- അല്ലെങ്കില്‍ ചില്ല് പോലത്തെ 'ലുക്ക്' നല്‍കുന്നത്. പിന്നെ വെള്ളം, റോസ്റ്റഡ് സോയാബീൻ പൊടി, വിശേഷമായി ചെയ്യുന്നൊരു ഷുഗര്‍ സിറപ്പ് എന്നിവയെല്ലാമാണ് ചേരുവകള്‍. 

മറ്റ് നിറങ്ങളൊന്നും തന്നെ ചേരാത്തതിനാല്‍ ഇത് തയ്യാറായി വരുമ്പോള്‍ ചിത്രത്തിലേത് പോലെ വെള്ളത്തുള്ളിക്ക് സമാനമായി കിട്ടുന്നു. ഇതില്‍ കാര്യമായി മറ്റൊന്നും ചേര്‍ക്കാത്തതിനാല്‍ തന്നെ ഇതിനൊപ്പം അല്‍പം നട്ട്സും മറ്റ് ചില വിഭങ്ങളും കൂടി ചേര്‍ത്ത് 'കോമ്പിനേഷൻ' ആക്കിയാണ് കഴിക്കുന്നത്. എന്തായാലും അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ വൈറലായതോടെയാണ് ഈ പ്രത്യേകത തരം കേക്ക് ഇത്രമാത്രം ശ്രദ്ധ നേടുന്നത്. പലരും ഇത് കേക്ക് ആണെന്ന് പറയുമ്പോഴും വിശ്വസിക്കാത്ത മട്ടിലാണ്. 

വളരെ പരമ്പരാഗതമായൊരു വിഭവമൊന്നുമല്ല ഇത്. 2014ലോ മറ്റോ ആണ് ഇത് ആദ്യമായി തയ്യാറാക്കപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രുചിയെക്കാളുപരി കാണാനുള്ള കൗതുകം തന്നെയാണ് ഏവരെയും പെട്ടെന്ന് തന്നെ ഈ കേക്കിലേക്ക് ആകര്‍ഷിക്കാറ്. 

Also Read:- പാര്‍ലെ-ജി ബിസ്കറ്റ് കവര്‍ കൊണ്ട് കിടിലൻ സ്ലിങ് ബാഗ്; വീഡിയോ കണ്ടുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios