ക്രാഫ്റ്റ് വര്‍ക്കുകളില്‍ താല്‍പര്യമുള്ളവരെ സംബന്ധിച്ച് അവരെ ഒരുപാട് പ്രചോദിപ്പിക്കുന്നൊരു വീഡിയോ തന്നെയാണിത്. വളരെ ഭംഗിയായിട്ടുണ്ടെന്നും, ഇത് തങ്ങള്‍ക്കും പല ആശയങ്ങള്‍ നല്‍കുന്നുവെന്നുമെല്ലാം കമന്‍റുകള്‍ കാണാം

സോഷ്യല്‍ മീഡിയയിലൂടെ ദിവസവും എത്രയോ വീഡിയോകളാണ് നമ്മുടെ കണ്‍മുന്നിലെത്താറുള്ളത്. ഇവയില്‍ രസകരമായ വീഡിയോകളാണെങ്കില്‍ തീര്‍ച്ചയായും അവയ്ക്ക് കാഴ്ചക്കാരെയും ഏറെ ലഭിക്കാറുണ്ട്. പ്രത്യേകിച്ച് ക്രാഫ്റ്റ് വര്‍ക്കുകള്‍ ഒക്കെ കാണിക്കുന്ന വീഡിയോകളാണെങ്കില്‍ അവ ധാരാളം പേര്‍ ആവര്‍ത്തിച്ച് കാണുകയും പങ്കുവയ്ക്കുകയുമെല്ലാം ചെയ്യാറുണ്ട്.

ക്രാഫ്റ്റ് വീഡിയോകള്‍ എന്ന് പറയുമ്പോള്‍ എന്തെങ്കിലും ഉപയോഗപ്രദമായ സാധനങ്ങള്‍ സ്വയം നിര്‍മ്മിച്ചെടുക്കുക - എന്ന് ലളിതമായി പറയാം. ചിലപ്പോഴൊക്കെ നമ്മള്‍ വേണ്ടെന്ന് പറഞ്ഞ് ഉപേക്ഷിക്കുന്ന വേസ്റ്റ് വസ്തുക്കളില്‍ നിന്ന് വരെ ഇത്തരത്തിലുള്ള ഉപയോഗപ്രദമായ സാധനങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നവരുണ്ട്. ഇത് കാണാൻ തന്നെ കൗതുകമാണ്. 

ഇങ്ങനെയൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഈ വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കണ്ടന്‍റ് ക്രിയേറ്ററായ ശ്വേത മഹാദിക് ആണ് വീഡിയോ ചെയ്തിരിക്കുന്നത്. പാര്‍ലെ-ജി ബിസ്കറ്റിന്‍റെ കവര്‍ കൊണ്ട് കിടിലനൊരു സ്ലിങ് ബാഗ് തയ്യാറാക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

വളരെ മനോഹരമായി- പെര്‍ഫെക്ട് ആയിട്ടാണ് ശ്വേത ഇത് ചെയ്തിരിക്കുന്നത്. ബിസ്കറ്റ് കവര്‍ മുറിച്ചെടുത്ത് - അത് സുതാര്യമായ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് ഇരുവശവും മൂടി ആവരണം പോലെയാക്കി, അത് മെഷീനില്‍ തയ്ച്ചെടുത്ത് ഭംഗിയാക്കുന്നു. ശേഷം സിബ്ബും മറ്റും പിടിപ്പിച്ച് അതിനെ ബാഗ് ആക്കിയെടുക്കുകയാണ്.

ക്രാഫ്റ്റ് വര്‍ക്കുകളില്‍ താല്‍പര്യമുള്ളവരെ സംബന്ധിച്ച് അവരെ ഒരുപാട് പ്രചോദിപ്പിക്കുന്നൊരു വീഡിയോ തന്നെയാണിത്. വളരെ ഭംഗിയായിട്ടുണ്ടെന്നും, ഇത് തങ്ങള്‍ക്കും പല ആശയങ്ങള്‍ നല്‍കുന്നൊരു വീഡിയോ ആണെന്നുമെല്ലാം ധാരാളം പേര്‍ ശ്വേതയുടെ വീഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നു. ഇതുപോലുള്ള പല ക്രാഫ്റ്റ് വര്‍ക്കുകളുടെയും വീഡിയോ നേരത്തെ തന്നെ ശ്വേത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ളതാണ്.

ശ്വേത തയ്യാറാക്കിയ പാര്‍ലെ- ജി ബിസ്കറ്റ് കവര്‍ കൊണ്ടുള്ള ബാഗ് കണ്ടുനോക്കൂ...

View post on Instagram

Also Read:- സമ്മാനത്തുക കൊണ്ട് മകൻ ചെയ്തത് കണ്ടോ...; അഭിമാനം പങ്കിട്ട് മാതാപിതാക്കള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo