മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അത്തരത്തില്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഫൈബര്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും. മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അത്തരത്തില്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഫൈബര്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. പയറുവര്‍ഗങ്ങള്‍
ഫൈബര്‍ അടങ്ങിയ പയറുവര്‍ഗങ്ങള്‍ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
2. ബാര്‍ലി
നാരുകളാല്‍ സമ്പന്നമായ ബാര്‍ലി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.
3. ഓട്സ്
ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഓട്സ്. അതിനാല്‍ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
4. ചിയാ സീഡ്
ഫൈബറിനാല്‍ സമ്പന്നമായ ചിയാ വിത്തും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
5. വെണ്ടയ്ക്ക
നാരുകളാല്‍ സമ്പന്നമായ വെണ്ടയ്ക്കയും ദഹനം എളുപ്പമാക്കാന്‍ സഹായിക്കും.
6. പേരയ്ക്ക
നാരുകള്‍ ധാരാളം അടങ്ങിയ പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
7. ക്യാരറ്റ്
ഫൈബര്‍ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. അതിനാല്‍ ഇവ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.
8. ചീര
ചീര പോലെയുള്ള ഇലക്കറികളില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
9. മധുരക്കിഴങ്ങ്
നാരുകളാല്‍ സമ്പന്നമാണ് മധുരക്കിഴങ്ങ്. അതിനാല്‍ ഇവ കഴിക്കുന്നതും ദഹന പ്രശ്നമുള്ളവര്‍ക്ക് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
