ജപ്പാന്‍കാരുടെ സുപ്രാധാന ഭക്ഷണ ഇനമായ സുഷിയുടെ പ്ലേറ്റിലായിരുന്നു സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ചെറുതല്ലാത്ത തമാശ.

സിറ്റി ഓഫ് ജിഫു: ഭക്ഷണ വിതരണത്തിനായുള്ള കണ്‍വെയര്‍ ബെല്‍റ്റിലെ പ്ലേറ്റില്‍ തുപ്പല്‍ ആക്കിയ സ്കൂള്‍ വിദ്യാര്‍ത്ഥിക്കെതിരെ വന്‍ തുക പിഴ ആവശ്യപ്പെട്ട് ഭക്ഷണ ശൃംഖല. ജപ്പാനിലെ പ്രമുഖ ഭക്ഷണ ശൃംഖലയായ അകിന്‍ഡോ സുഷിരോ കോ ആണ് ഹൈ സ്കൂള്‍ വിദ്യാര്‍ത്ഥിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. കണ്‍വെയര്‍ ബെല്‍റ്റിലൂടെ ഭക്ഷണവുമായി വരുന്ന പ്ലേറ്റിലെ സോയ സോസ് വിരല്‍ ഉപയോഗിച്ച് രുചിച്ച ശേഷം മറ്റൊരു പ്ലേറ്റില്‍ സ്പര്‍ശിച്ച ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇത് രൂക്ഷമായ വിമര്‍ശനത്തിനും ഭക്ഷണ ശൃംഖലയ്ക്കെതിരെ പരാതികള്‍ക്കും കാരണമായതിന് പിന്നാലെയാണ് 4 കോടിയോളം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭക്ഷണശാല കോടതിയെ സമീപിച്ചിരിക്കുന്നത്. ജപ്പാന്‍കാരുടെ സുപ്രാധാന ഭക്ഷണ ഇനമായ സുഷിയുടെ പ്ലേറ്റിലായിരുന്നു സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ചെറുതല്ലാത്ത തമാശ. കണ്‍വെയര്‍ ബെല്‍റ്റില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് കഴിഞ്ഞാല്‍ അത് തിരികെ വയ്ക്കുന്നത് മൂലം മറ്റൊരാളുടെ ഉച്ഛിഷ്ടം കഴിക്കേണ്ട അവസ്ഥ വേറൊരാള്‍ക്കുണ്ടായെന്നതാണ് പരാതി. ഭക്ഷണ ശൃംഖലയിലെ അനാരോഗ്യകരമായ പ്രവണതയാണ് ഇതെന്നും സുഷി ഭികരവാദം എന്ന പേരിലാണ് വീഡിയോ വൈറലായത്.

അകിന്‍ഡോ സുഷിരോ കോയെ അപകീര്‍ത്തിപ്പെടുത്താന്‍ എതിരാളികള്‍ വീഡിയോ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ജനുവരിയിലാണ് വീഡിയോ വൈറലായത്. ഓസാക്ക ജില്ലാ കോടതിയിലാണ് പരാതി നല്‍കിയിട്ടുള്ളത്. വീഡിയോ പുറത്ത് വന്നത് കച്ചവടത്തെ സാരമായി ബാധിച്ചെന്ന് ഭക്ഷണ ശൃംഖല വിശദമാക്കുന്നു. പരാതി തള്ളണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ അഭിഭാഷകനും കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവത്തില്‍ വിദ്യാര്‍ത്ഥി ക്ഷമാപണം നടത്തിയത് കണക്കിലെടുത്ത് പരാതി തള്ളണമെന്നാണ് ആവശ്യം. 

ഓര്‍ഡര്‍ ചെയ്ത കാപ്പി കപ്പുകളില്‍ ഡെലിവറി ജീവനക്കാരന്‍ തുപ്പുന്ന വീഡിയോ, പിന്നാലെ അറസ്റ്റ്


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം