തനി നാടൻ ബീഫ് വരട്ടിയത് തയ്യാറാക്കിയാലോ? മിസ് രിയ ഷിജാർ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഉച്ചയൂണിന് ഒരു അടിപൊളി ബീഫ് വരട്ടിയത് ആയാലോ?. നല്ല കുരുമുളകിട്ട് വച്ച വരട്ടിയെടുത്ത രുചികരമായ ബീഫ് എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ 

  • പോത്തിറച്ചി 1 കിലോ
  • മഞ്ഞൾ പൊടി 1 സ്പൂൺ
  • ഇഞ്ചി ചതച്ചത് 1 സ്പൂൺ
  • വെളുത്തുള്ളി ചതച്ചത് 1 സ്പൂൺ
  • നാരങ്ങനീര് 1 സ്പൂൺ
  • കല്ലുപ്പ് പാകത്തിന്
  • ഉണക്കമുളക് 10 എണ്ണം
  • പിരിയൻ മുളക് 5 എണ്ണം
  • ചുവന്നുള്ളി 150 ഗ്രാം
  • കുരുമുളക് പൊടി 2 സ്പൂൺ
  • ഉലുവ പൊടി അര ടീസ്പൂൺ
  • ഗരം മസാലപൊടി 1 ടീസ്പൂൺ
  • പെരുംജീരകം ചതച്ചത് 1 ടീസ്പൂൺ
  • പഞ്ചസാര 2 നുള്ള്
  • കറിവേപ്പില ആവശ്യത്തിന് 

പാകം ചെയ്യുന്ന വിധം

ബീഫ് മഞ്ഞൾ ,ഇഞ്ചി, വെളുത്തുള്ളി ,ഉപ്പ്, നാരങ്ങ നിര്, 2 ടീസ്പൂൺ വെളിച്ചണ്ണ ഇവ പുരട്ടി തിരുമ്മി എടുത്ത്, വെളളം ചേർക്കാതെ കുക്കറിൽ വേവിച്ചെടുക്കുക. കഴിയുന്നതും വിസിൽ അധികം പോകാതെ വേവിച്ചെടുക്കുക. വിസിൽ പോകുന്നതനുസരിച്ച്‌ ടേസ്റ്റ് കുറയും. ഉരുളിയിൽ പാകത്തിന് വെളിച്ചണ്ണ ഒഴിച്ച് മുളകുകളും ഉളളിയും ചെറിയ ഉരലിൽ ചതച്ചെടുത്ത് വഴറ്റുക. ശേഷം കറിവേപ്പില ചേർക്കുക. അവ നന്നായി മൊരിഞ്ഞ് വന്നാൽ ബീഫ് ചേർത്ത് ഇളക്കുക. കുരുമുളക് പൊടി, ജീരകം ചതച്ചത് , ഉലുവ പൊടി ഇവ ചേർത്ത് നന്നായി വരട്ടുക. നന്നായി വരട്ടിയതിന് ശേഷം ഗരം മസാല പൊടി 2 നുള്ള് പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. ശേഷം തീ ഓഫ് ചെയ്യുക. നല്ല രുചികരമായ ബീഫ് വരട്ടിയത് റെഡിയായി.

പെരിയ ഇരട്ടക്കൊലക്കേസിൽ വിധി | Periya Case | Asianet News Live | Malayalam News Live