രുചികാലത്തിൽ ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്. ചിക്കൻ ചീസ് കട്‌ലറ്റ് എളുപ്പം തയ്യാറാക്കാം 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

ചിക്കൻ 1 കപ്പ്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 സ്പൂൺ

കുരുമുളകുപൊടി 1 സ്പൂൺ

പച്ചമുളക് 1 സ്പൂൺ

ഉപ്പ് 1 സ്പൂൺ

ചീസ് 150 ഗ്രാം

ബ്രഡ് ക്രബ്സ്സ് 1 കപ്പ്

മുട്ട 2 മുട്ട

എണ്ണ 1/2 കപ്പ്

മഞ്ഞൾപൊടി 1 സ്പൂൺ

മുളകുപൊടി 1 സ്പൂൺ

ഗരം മസാല 1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ചിക്കൻ വേവിച്ച് കൈകൊണ്ട് ഉടച്ചെടുക്കുക. അതിനുശേഷം അതിലേക്ക് ആവശ്യത്തിന് മഞ്ഞൾ പൊടിയും മുളകു പൊടിയും ഗരംമസാല ആവശ്യത്തിന് കുരുമുളകു പൊടി ആവശ്യത്തിന് പച്ചമുളക്, കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. കുഴച്ചെടുത്തിനു ശേഷം ചെറിയ ഉരുളകളാക്കി അതിന്റെ ഉള്ളിലേക്ക് ചീസ് വച്ചുകൊടുത്ത് ഒന്ന് ഉരുളകളാക്കി എടുക്കുക. ശേഷം അതിനെ മുട്ടയുടെ വെള്ളയിലേക്ക് മുക്കിയെടുത്ത് അതിലേക്ക് ബ്രഡ് ക്രംസില് മുക്കി എണ്ണയിൽ വറുത്തെടുക്കുക.