ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് പുഷ്പ വർഗീസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ
മാമ്പഴം 5 എണ്ണം (പുളിയില്ലാത്ത മാങ്ങ എടുക്കുക)
ശർക്കര 1/4 കിലോ
ഏലയ്ക്ക പൊടി, ഉപ്പ് 1 ടീസ്പൂൺ വീതം
നെയ്യ് 1 ടേസ്പൂൺ
അരിപ്പൊടി 1/4 കിലോ
ആട്ട 100 ഗ്രാം
തേങ്ങ 1 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യം മാമ്പഴം മിക്സിയിൽ അരയ്ക്കുക. ഇതിലേക്ക് ശർക്കര ഉരുക്കിയത് ചേർത്ത് വരട്ടുക. ഏലക്കപൊടി, നെയ്യ്, ഉപ്പ് ചേർക്കുക. നന്നായി വരണ്ടു കഴിഞ്ഞു ചൂട് കുറച്ചു തണുത്തതിന് ശേഷം പൊടികൾ ചേർത്ത് കുഴച്ച് വാഴയിലയിൽ പരത്തി അൽപം തേങ്ങയും കൂടി ചേർത്ത് ആവിയിൽ പുഴുങ്ങി എടുക്കുക.


