ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ആരതി എ ജെ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

പഴുത്ത മാങ്ങ 1 എണ്ണം

പാൽ 1 കപ്പ്

ചിയ സീഡ് 2 ടേബിൾ സ്പൂൺ

തേൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു കപ്പ് പാലിൽ 2 ടേബിൾ സ്പൂൺ ചിയ സീഡ് ഇട്ട് രാത്രി ഫ്രിഡ്ജിൽ സൂക്ഷിക്കുക. രാവിലെ കഴിക്കാൻ സമയത്തിന് എടുത്ത് മധുരത്തിന് ആവശ്യമായ തേൻ, അരിഞ്ഞു വച്ചിരിക്കുന്ന മാമ്പഴം കൂടെ ഇട്ട് മിക്സ് ചെയ്താൽ ഈസി ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെഡിയായി കഴിഞ്ഞു.

പഴുത്ത മാങ്ങ വച്ചിട്ട് ഒരു അടിപൊളി ഐറ്റം | Healthy Mango chia seed Pudding | Pudding