ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് നീലിമ ബാലകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

വേണ്ട ചേരുവകൾ

പഴുത്ത s മാങ്ങ 20 എണ്ണം

തയ്യാറാക്കുന്ന വിധം

പഴുത്ത കുഞ്ഞ് മാങ്ങ നല്ലതു പോലെ വൃത്തിയാക്കിയതിനു ശേഷം വൃത്തിയുള്ള ഒരു തോർത്തിനകത്തേക്ക് പിഴിഞ്ഞ് വെയിലത്ത് വച്ച് ഉണക്കുക. അത് ഉണങ്ങിക്കഴിയുമ്പോൾ അതിൻറെ പുറത്ത് വീണ്ടും മാങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ച് വീണ്ടും ഉണക്കുക. എത്രയാണോ നമുക്ക് കനം വേണ്ടത് അതിനനുസരിച്ച് മാങ്ങയുടെ നീരൊഴിച്ച് ഉണക്കിയെടുക്കണം. ഇത് ചെറിയ കഷണങ്ങളാക്കി കുപ്പിയിലിട്ട് സൂക്ഷിച്ചു വയ്ക്കാം. 

പഴുത്ത കുഞ്ഞു മാങ്ങ ഉണ്ടോ ? ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ