ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് മേരി നേസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ 

വേവിച്ച അരി (ഉപ്പ് ചേർത്തിട്ടുണ്ട്) 2 കപ്പ് (സോണ മസൂരി അരി)

പച്ച മാങ്ങ 1.5 കപ്പ് ചതച്ചത്

 ഗ്രീൻ പീസ് 1 കപ്പ്

തേങ്ങ 1/2 മുതൽ 1 കപ്പ് വരെ ചതച്ചത്

ഉള്ളി 1 കപ്പ് ചെറുതായി അരിഞ്ഞത്

പച്ചമുളക് 3 മുതൽ 5 വരെ ചെറുതായി അരിഞ്ഞത്

മല്ലിയില 1/2 കപ്പ് ചെറുതായി അരിഞ്ഞത്

വെളുത്തുള്ളി 2 ടീസ്പൂൺ ചതച്ചത്

നിലക്കടല എണ്ണ 3 മുതൽ 5 ടീസ്പൂൺ

നിലക്കടല 2 മുതൽ 3 ടീസ്പൂൺ

ഉരുളക്കിഴങ്ങ് 2 മുതൽ 3 ടീസ്പൂൺ

പരിപ്പ് 2 ടീസ്പൂൺ

കടുക് 1 ടീസ്പൂൺ

ജീരകം 1/2 ടീസ്പൂൺ

ഉണങ്ങിയ മുളക് 2 മുതൽ 3 വരെ പൊട്ടിച്ചത്

മഞ്ഞൾപ്പൊടി 1/2 ടീസ്പൂൺ

ഉപ്പ് ആവശ്യാനുസരണം

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചുകൊടുക്കുക. ശേഷം അതിലേക്ക് കടുക്, ചുവന്ന മുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇടുക. ശേഷം ആവശ്യത്തിന് മഞ്ഞൾ പൊടി, മാങ്ങ, കുറച്ച് തേങ്ങയും ചേർത്ത് കുറച്ച് സവാളയും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് വച്ചിട്ടുള്ള ചോറ് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം നിങ്ങൾ കൂടെ കൊടുത്തിട്ടുണ്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഗാർണിഷ് ചെയ്യുന്നതിനായിട്ട് മല്ലിയില കൂടി ചേർത്ത് കൊടുക്കാവുന്നതാണ്.

MANGO RICE || ಮಾವಿನಕಾಯಿ ಚಿತ್ರಾನ್ನ || YUMMY MANGO RICE IN KARNATAKA STYLE || FESTIVAL FOODS