ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് അഞ്ജലി രമേശ്‌ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

വേണ്ട ചേരുവകൾ

തക്കാളി 4 എണ്ണം

ഉപ്പ് 1 സ്പൂൺ

മല്ലിയില 3 സ്പൂൺ

കുരുമുളക് 2 സ്പൂൺ

കോൺ ഫ്ളർ 1 സ്പൂൺ

പനീർ ക്യൂബ് 1/2 കപ്പ്

വെണ്ണ 1 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് തക്കാളിയും കുറച്ച് മല്ലിയിലയും കുറച്ച് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം അരച്ച മിക്സിലേക്ക് കുറച്ച് ഉപ്പും കുരുമുളകും കൂടി ചേർത്ത് കൊടുക്കുക. അതിനു ശേഷം ഇതിലേക്ക് കോൺഫ്ലവർ വെള്ളത്തിൽ കലക്കിയത് കുറച്ച് ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ പനീർ ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചത് കൂടി വേണമെങ്കിൽ ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം അര സ്പൂൺ വെണ്ണ കൂടി ചേർത്ത് കൊടുത്തതിന് ശേഷം നന്നായിട്ട് തിളപ്പിച്ച് കുറുക്കി എടുക്കുക.