ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് സോനം മിശ്ര തയ്യാറാക്കിയ പാചകക്കുറിപ്പ്. home made veg mayo sandwich recipe
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
ക്യാപ്സിക്കം ഒരു കപ്പ്
വേവിച്ച കോൺ ഒരു കപ്പ്
സവാള ചെറുതായി അരിഞ്ഞത് ഒരു കപ്പ്
ടൊമാറ്റോ ചെറുത് അരക്കപ്പ്
shewshwan chutney 2 സ്പൂൺ
മയോണെെസ് 2 സ്പൂൺ
ചില്ലി ഫ്ലക്സ് അര സ്പൂൺ
ടൊമാറ്റോ സോസ് 1/2 കപ്പ്
ബ്രെഡ് ആറ് സ്ലെെസ്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് ആവശ്യത്തിന് ചോളം വേവിച്ചത്, ടൊമാറ്റോ ചെറുതായി അരിഞ്ഞത്, സവാള ചെറുതായി അരിഞ്ഞത്, മയോണൈസ് 2 സ്പൂൺ ചില്ലി ഫ്ലക്സ്, shewshwan chutney ക്യാപ്സിക്കം ഒരു കപ്പ്, ഉപ്പ് ആവശ്യത്തിന് എന്നിവ നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിനുശേഷം ബ്രെഡിനുള്ളിലായിട്ട് ടൊമാറ്റോ സോസ് സ്പ്രെഡ് ചെയ്തതിനുശേഷം അതിലേക്ക് മിക്സ് ചെയ്ത് വച്ചിട്ടുള്ള ചേരുവകൾ എല്ലാം വച്ചുകൊടുത്ത് അടച്ചുവച്ച് ഇതിനെ ഒരു ദോശക്കല്ലിലേക്ക് വച്ചുകൊടുത്ത് രണ്ട് സൈഡും മൊരിയിച്ച് എടുക്കാവുന്നതാണ്.



