ബിരിയാണിയോടുള്ള ഇന്ത്യക്കാരുടെ ഇഷ്ടത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇക്കാര്യം അടിവരയിടുന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്ന ഈ വീഡിയോ. പുലർച്ചെ അഞ്ച് മണി മുതൽ  ബിരിയാണിക്കായി ക്യൂ നിൽക്കുകയാണ് ഇവര്‍. 

കർണാടകയിലെ ഹൊസ്കൊട്ടെയിലെ പ്രധാന ബിരിയാണി വിൽപനശാലയായ ആനന്ദ് ബിരിയാണി ഷോപ്പിനു മുന്നിൽ ക്യൂ നിൽക്കുന്നവരുടെ നിരവധി ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഞായറാഴ്ചയിലാണ് ഇവിടെ മട്ടൺ ദം ബിരിയാണി തയ്യാറാക്കുന്നത്.

 

ആയിരം കിലോയിൽപരം ബിരിയാണി വരെ ഉണ്ടാക്കാറുണ്ടെന്ന് കടയുടമ ആനന്ദ് പറയുന്നു. രാത്രിയിലാണ് ബിരിയാണി തയ്യാറാക്കുന്നത്. അഞ്ചുമണിയോടെ കട തുറക്കുകയും ചെയ്യും.

 

ഇവിടെയുള്ളവര്‍ക്ക്  പ്രഭാത ഭക്ഷണമായും  ആനന്ദിന്റെ മട്ടൺ ബിരിയാണി കഴിക്കാനാണ് ഇഷ്ടം. അത് വീഡിയോയിലെ നീണ്ട ക്യൂവില്‍ വ്യക്തവുമാണ്. 

Also Read: 'ബിരിയാണിക്ക് വേണ്ടി കരഞ്ഞോളൂ, ആളുകൾക്ക് വേണ്ടിയാവരുത്'; ഒരച്ഛന്‍ മകൾക്ക് അയച്ച സന്ദേശം വൈറല്‍...